ETV Bharat / bharat

Repeal of Farm Laws | വിളകൾക്ക് താങ്ങുവില, അജയ്‌ മിശ്രക്കെതിരെ അന്വേഷണം ; മോദിക്ക് വരുൺ ഗാന്ധിയുടെ കത്ത് - വരുൺ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു

Varun Gandhi on Repeal of Farm Laws | കർഷകരുടെ പ്രതിഷേധത്തിനിടെ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് വരുൺ ഗാന്ധി

VARUN GANDHI WRITES TO PM MODI  1 CRORE COMPENSATION TO MARTYRED FARMERS FAMILY  MSP FOR CROPS  FARM LAW PROTEST  VARUN GANDHI  VARUN GANDHI ON TWITTER NEWS  പ്രധാനമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്‌ത് രാഹുൽ ഗാന്ധി  രക്തസാക്ഷികളായ കർഷക കുടുംബങ്ങൾക്ക് ഒരു കോടി നഷ്‌ടപരിഹാരം  വിളകൾക്ക് താങ്ങുവില  കാർഷിക നിയമത്തിനെതിരെ പ്രതിഷേധം  വരുൺഗാന്ധി  വരുൺ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു
വിളകൾക്ക് താങ്ങുവില, അജയ്‌ മിശ്രക്കെതിരെ അന്വേഷണം; പ്രധാനമന്ത്രിയോട് വരുൺ ഗാന്ധി
author img

By

Published : Nov 20, 2021, 8:07 PM IST

ന്യൂഡൽഹി : വിളകൾക്ക് താങ്ങുവില (Maximum Support Price) ഉറപ്പാക്കണമെന്നതടക്കമുള്ള കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് വരുൺ ഗാന്ധി പ്രധാനമന്ത്രിക്ക് (Varun Gandhi writes to PM) കത്തയച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അവർ സമരവുമായി മുന്നോട്ടുപോകും. ലഖിംപുർ ഖേരി അക്രമത്തിൽ (Lakhimpur Kheri violence) കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്കെതിരെ (Ashish Mishra) അന്വേഷണം പ്രഖ്യാപിക്കണമെന്നും വരുൺ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു.

കാർഷിക നിയമം (farm laws) പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത വരുൺ ഗാന്ധി തീരുമാനം കുറച്ചുമുമ്പേ എടുക്കാമായിരുന്നുവെന്നും സമാധാനപരമായി സമരം ചെയ്‌ത 700ഓളം കർഷകരാണ് പ്രതികൂല സാഹചര്യങ്ങളിൽ മരണപ്പെട്ടതെന്നും ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.

  • I welcome the announcement of the withdrawal of the 3 #FarmLaws. It is my humble request that the demand for a law on MSP & other issues must also be decided upon immediately, so our farmers can return home after ending their agitation.

    My letter to the Hon’ble Prime Minister: pic.twitter.com/6eh3C6Kwsz

    — Varun Gandhi (@varungandhi80) November 20, 2021 " class="align-text-top noRightClick twitterSection" data=" ">

READ MORE: Repeal of Farm Laws | 'ട്രാക്‌ടർ സമരം പിൻവലിക്കില്ല' ; നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ റദ്ദാക്കാതെ പിന്മാറില്ലെന്ന് കർഷകർ

ലഖിംപുർ ഖേരി സംഭവം (Lakhimpur Kheri violence) ജനാധിപത്യത്തിന് കളങ്കമാണ്. സംഭവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുക്കണം. മിശ്രയുടെ പേരെടുത്ത് പറയാതെയായിരുന്നു എം.പിയുടെ പ്രതികരണം. പ്രതിഷേധത്തിനിടെ 'രക്തസാക്ഷികളായ' കർഷകരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും വരുൺ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു.

ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ പാർലമെന്‍റിൽ നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും പ്രധാധമന്ത്രിയുടെ പ്രസ്‌താവന വിശ്വസിക്കുന്നില്ലെന്നുമായിരുന്നു കർഷക നേതാക്കളുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.