ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ചാർദാം യാത്രയുടെ ഭാഗമായി ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നീ ജില്ലകൾക്ക് ഇളവ് നൽകുന്നതിനുള്ള തീരുമാനം സർക്കാർ നീട്ടി. ജൂൺ 14നാണ് സർക്കാർ തീരുമാനം നീട്ടിയത്.
ചാർദാം യാത്രയുമായി ബന്ധപ്പെട്ട് നൈനിറ്റാൽ ഹൈക്കോടതിയിൽ വാദം കേൾക്കുകയാണെന്ന് സർക്കാർ വക്താവും കാബിനറ്റ് മന്ത്രിയുമായ സുബോദ് ഉനിയാൽ അറിയിച്ചു. ജൂൺ 16 ന് ശേഷം യാത്ര ആരംഭിക്കുന്നത് സംസ്ഥാന സർക്കാർ പുന:പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർടിപിസിആർ പരിശോധിക്കുന്നതിന് ശേഷം ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി നിവാസികൾക്ക് യഥാക്രമം ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി -യമുനോത്രി എന്നിവിടങ്ങളിലെ ചാർദാം സൈറ്റുകൾ സന്ദർശിക്കാമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം നീട്ടിയത്.
അതേ സമയം സംസ്ഥാനത്തെ കൊവിഡ് കർഫ്യൂ ജൂൺ 22 വരെ നീട്ടിയിരിക്കുകയാണ്. മാർക്കറ്റുകൾ ആഴ്‌ചയിൽ ദിവസവും, മധുരം വിൽക്കുന്ന കടകൾ അഞ്ച് ദിവസവും തുറക്കാൻ അനുവാദമുണ്ട്.
Also Read: ഉത്തരാഖണ്ഡിൽ കർഫ്യൂ ജൂൺ 22 വരെ നീട്ടി