ETV Bharat / bharat

ഇന്ത്യ-ചൈന സേന പിൻമാറ്റം, കൊവിഡ് വാക്‌സിൻ എന്നിവയിൽ പ്രതികരണവുമായി യുഎസ്

ആഗോള ഉപയോഗത്തിനായി വാക്‌സിനുകൾ നിർമിക്കുന്നതിൽ വളരെക്കാലമായി ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ്

indo-china military withdrawal  indian army withdraws  chinese army withraws  indo-china army news  ഇന്ത്യ-ചൈന സേന പിൻമാറ്റം  ഇന്ത്യൻ ആർമി പിൻമാറ്റം  ചൈനീസ് ആർമി പിൻമാറ്റം  ഇന്ത്യ-ചൈന ആർമി വാർത്ത
ഇന്ത്യ-ചൈന സേന പിൻമാറ്റം, കൊവിഡ് വാക്‌സിൻ എന്നിവയിൽ പ്രതികരണവുമായി യുഎസ്
author img

By

Published : Feb 23, 2021, 4:14 AM IST

വാഷിങ്ടൺ: ലേ-ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സേന പിൻമാറ്റം പൂർത്തീകരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഇരു രാഷ്ട്രങ്ങളും സ്വികരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി അമേരിക്ക. അതിർത്തിയിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ്. ഇന്ത്യയും യുഎസും പതിറ്റാണ്ടുകളായി സുഹൃത്തുക്കളാണെന്നും കൊവിഡ് വാക്‌സിൻ നിർമാണത്തിലും ആരോഗ്യ ഗവേഷണത്തിലുമടക്കം ഈ സൗഹൃദം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

രോഗത്തെ ചെറുക്കുന്നതിനായി വാക്‌സിനുകൾ നിർമിക്കുന്നതിലും ലോകമെമ്പാടും എത്തിക്കുന്നതിലും ഇരു രാഷ്‌ട്രങ്ങളും ചേർന്ന് പ്രവർത്തിക്കുകയാണെന്നും പ്രൈസ് പറഞ്ഞു. ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ മേഖല ശക്തവും സുസ്ഥിരവുമാണെന്നും ആഗോള ഉപയോഗത്തിനായി വാക്‌സിനുകൾ നിർമിക്കുന്നതിൽ വളരെക്കാലമായി ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കൊവിഡിന്‍റെ തുടക്കം മുതൽ യുഎസ് ഫാർമസ്യൂട്ടിക്കൽ വ്യവസായം ഇന്ത്യൻ ഫാർമ വ്യവസായവുമായി ഏകോപിപ്പിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും പ്രൈസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.