ഡെറാഡൂണ്‍: അനധികൃതമായി ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരയും പാകിസ്ഥാൻ വംഷജയുമായ ഫരീദാ മാലിക്കിന് മോചനം. 2019 ജൂലൈ 12ന് ബൻബാസ ഇമിഗ്രേഷൻ ചെക്ക്പോയിന്‍റിൽ വെച്ചാണ് ഫരീദ പിടിയിലാകുന്നത്. ജയിൽ മോചിതയായ ഫരീദയെ മെഡിക്കൽ പരിശോധനകൾക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്‌ക്ക് എത്രയും പെട്ടന്ന് ഇവരെ അമേരിക്കയിലേക്ക് തിരികെ അയക്കുന്നതിനുള്ള നടപതികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Also Read:കൊവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് തമിഴ്നാട്ടില്‍ 5 ലക്ഷം സ്ഥിരനിക്ഷേപം
നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്ന് ഡൽഹിയിൽ എത്തുകയായിരുന്നു ഫരീദയുടെ ലക്ഷ്യം. എന്നാൽ വിസയോ മറ്റ് രേഖകളൊ ഹാജരാക്കാനാകാത്തതിനെ തുടർന്ന് ഇവരെ ചമ്പാവത്ത് പൊലീസ് പാസ്പോർട്ട് ആന്‍റ് ഫോറിൻ അക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യം വിടരുത് എന്ന നിബന്ധനയിൽ നൈനിറ്റാൽ ഹൈക്കോടതി നേരത്തെ ഫരീദയ്‌ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കോടതി നിർദ്ദേശിച്ച സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യം റദ്ദു ചെയ്യുകയായിരുന്നു.