അംരോഹ (യുപി): ഉത്തർപ്രദേശിൽ അധ്യാപക യോഗ്യത പരീക്ഷക്കിടെ യുവതി പ്രസവിച്ചു. നാൻപൂർ ബിട്ട സ്വദേശി രേണു ദേവിയാണ് പരീക്ഷക്കിടെ കുഞ്ഞിന് ജന്മം നൽകിയത്. ഉത്തർപ്രദേശിലെ അംരോഹയിലാണ് സംഭവം.
ഗജ്‌റൗളയിലെ രമാഭായി അംബേദക്കർ ഡിഗ്രി കോളജിൽ ടീച്ചേഴ്‌സ് എലിജിബിലിറ്റി പരീക്ഷ (യുപിടെറ്റ്) എഴുതാൻ എത്തിയതായിരുന്നു യുവതി. ഭർത്താവും ഒപ്പമുണ്ടായിരുന്നു. ഉച്ചക്ക് ശേഷമുള്ള പരീക്ഷ നടക്കുന്നതിനിടെ വൈകീട്ട് നാല് മണിയോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ഉടൻ വിവരം ഇൻവിജിലേറ്ററെ അറിയിച്ചു.
തുടർന്ന് ആംബുലൻസിൽ സമീപത്തെ കമ്മ്യൂണിറ്റി സെ റിൽ എത്തിച്ചു. ആശുപത്രിയിൽ വച്ച് യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പരീക്ഷക്കിടെ ഉണ്ടായ കുഞ്ഞായതിനാൽ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ചുരുക്കപ്പേരായ ടെറ്റ് എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഗജ്‌റൗളയിലെ സിഎച്ച്‌സി മെഡിക്കൽ ഓഫിസർ ഡോ യോഗേന്ദ്ര സിംഗ് പറഞ്ഞു.
Also read: 'സർക്കാരിന്‍റെ മുൻഗണന പെൺകുട്ടികളുടെ ശാക്തീകരണം'; ദേശീയ ബാലിക ദിനത്തിൽ മോദി