ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പാക്കാൻ ശ്രമിച്ച യുവാവിനെതിരെ പരാതിപ്പെട്ട അമ്മയെ യുവാവിന്റെ വീട്ടുകാർ മർദിച്ചു കൊന്നു. യുപിയിലെ ബുഹാപൂരിൽ വെള്ളിയാഴ്ച്ചയാണ് സംഭവം .ആടിനെ മേയ്ക്കാനായി പോയ പെൺകുട്ടിയെ സമീപവാസിയായ യുവാവ് അക്രമിക്കുകയും പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിക്കളയുകയും ലൈംഗികമായി അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു .തുടർന്ന് പെൺകുട്ടി നിലവിളിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട്ടിലെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു.
തുടർന്ന് യുവാവിന്റെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കുട്ടിയുടെ അമ്മയെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.