ETV Bharat / bharat

യു.പി തെരഞ്ഞെടുപ്പ് : സൈബര്‍ പ്രചാരണത്തിന് തിരികൊളുത്തി ബിജെപി, വിട്ടുകൊടുക്കാതെ പ്രതിപക്ഷം - എസ്‌പി

മത മൗലികവാദവും ഹിന്ദുത്വ വോട്ടും ലക്ഷ്യംവച്ച് ബിജെപിയുടെ പ്രചാരണം. പിന്നാക്ക വിഭാങ്ങളുടെ വോട്ടുകള്‍ കൈവിടാതെ നോക്കാന്‍ എസ്‌പിയും ബിഎസ്‌പിയും

Taliban  Samajwadi Party  Bahujan Samaj Barti  Akhilesh Yadav  Afghanistan  താലിബാന്‍  ഉത്തര്‍ പ്രദേശ്  ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്  ബിജെപി  എസ്‌പി  ബിഎസ്‌പി
ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്: സൈബര്‍ പ്രചാരണത്തിന് തിരികൊളുത്തി ബിജെപി, വിട്ടുകൊടുക്കാതെ പ്രതിപക്ഷം
author img

By

Published : Oct 6, 2021, 10:31 PM IST

ലക്നൗ : ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സാമൂഹ്യ മാധ്യമങ്ങളെ പ്രചാരണ ആയുധമാക്കി ബിജെപി. മത മൗലികവാദം മുതല്‍ ദേശീയ അന്തര്‍ദേശീയ തലത്തിലെ രാഷ്ട്രീയ മത സാഹചര്യങ്ങള്‍ വരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും അതുവഴി വോട്ട് നേടാനുമാണ് ശ്രമം.

അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തെ തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച ആയുധമാക്കാനാണ് ബിജെപി യുപിയില്‍ ഉപയോഗിക്കുന്നത്. താലിബാന്‍ ഭയം ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം സാധ്യമാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് അതിലൊന്ന്.

ബിജെപിയുടെ ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് കരുത്തേകാനും അടിത്തട്ടില്‍ നിന്നുകൊണ്ട് പ്രചാരണങ്ങളെ ജനങ്ങള്‍ക്കിടയിലേക്ക് കടത്തിവിടാനും മാതൃസംഘടനായ രാഷ്ട്രീയ സ്വയം സേവക് സംഘവും ശക്തമായി പരിശ്രമിക്കുന്നു.

താലിബാനെ മതഭ്രാന്തിന്‍റെ ഉദാഹരണമായി ചിത്രീകരിച്ച് ഭീതി പടര്‍ത്തുക. ആ ഭീതി വോട്ടാക്കി നേട്ടം കൊയ്യുക, ഇതാണ് ബിജെപിയുടെ ഇത്തവണത്തെ തന്ത്രങ്ങളിലൊന്ന്. താലിബാനെ പൊതു ശത്രുവായി അവതരിപ്പിക്കുക വഴി ഹിന്ദുമത വിശ്വാസികളിലെ ജാതി സമവാക്യം പൊളിക്കുകയാണ് ആദ്യ ലക്ഷ്യം. അതിനൊപ്പം തന്നെ ഹിന്ദുത്വ ഏകീകരണം എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്യും.

ഇത്തരത്തില്‍ ഒരു ഏകീകരണം സാധ്യമായാല്‍ അത് അതുവഴി ഹിന്ദുത്വ വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് സമാഹരിക്കാമെന്ന് സ്വപ്നവും ബിജെപിക്കുണ്ട്. താലിബാന്‍ പോലുള്ള സംഘടനകളെ രാജ്യത്തേക്ക് കടന്നുവരാന്‍ അനുവദിക്കരുതെന്നും അതിനായുള്ള കരുതല്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രചാരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അങ്ങോളമിങ്ങോളം ബിജെപി പ്രചരിപ്പിക്കുന്നത്.

മോദിയേയും യോഗിയേയും ഉയര്‍ത്തിക്കാട്ടി പ്രചാരണം

രാഷ്ട്രീയമായ ഏത് ആക്രമണത്തേയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി നേരിടാന്‍ 1,918 ടീമുകളേയാണ് ബിജെപി ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. ഇതിനുപുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉയര്‍ത്തിക്കാട്ടാന്‍ പ്രത്യേക ടീമുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നു.

പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെ തത്സമയം നേരിടാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളിലും ബിജെപി തന്നെയാണ് മുന്നില്‍. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇത്തരം ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകളില്‍ 35 ശതമാനവും താലിബാനെ കുറിച്ചുള്ളവയാണെന്നതാണ് മറ്റൊരുകാര്യം.

മോദിയേയും യോഗിയും ഹിന്ദുത്വത്തിന്‍റെ പ്രതീകങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇത്തരം ഗ്രൂപ്പുകള്‍ വഴി നടത്തുന്നുണ്ട്. ഇസ്ലാമിക ഭീകരതയ്ക്ക് ഏതിരായുള്ള ഏക ബദല്‍ യോഗിയും മോദിയും മാത്രമാണെന്ന തരത്തിലാണ് പ്രചാരണങ്ങള്‍.

വോട്ടെടുപ്പ് നടക്കുന്ന 1,15,000 ബൂത്തുകളിലും ബിജെപി തങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സജ്ജമാക്കി കഴിഞ്ഞു. പ്രാദേശിക നേതൃത്വത്തെ കൃത്യമായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനായാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

2014 ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി സാമൂഹ്യ മാധ്യമങ്ങളെ കൃത്യമായി ഉപയോഗിച്ച് തുടങ്ങിയത്. അന്ന് ഐടി സെല്ലിനെ ഉപയോഗിച്ചായിരുന്നു പാര്‍ട്ടിയുടെ സൈബര്‍ രംഗത്തെ ഇടപെടല്‍. ബിജെപിയുടെ യുപി സംസ്ഥാന ഘടകം മാത്രമായിരുന്നു ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്.

എന്നാല്‍ ഇന്നാകട്ടെ ഇന്ന് ദേശീയ തലത്തില്‍ തന്നെ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് വലിയ സംവിധാനങ്ങളുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ഐടി സെല്ലുകളാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നതെങ്കില്‍ ഇത്തവണ വലിയൊരു സാമൂഹ്യ മാധ്യമ സൈന്യത്തെ തന്നെ സൈബര്‍ പ്രചാരണത്തിനായി ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം.

ഘടകങ്ങളാക്കി തിരിച്ച് പ്രവര്‍ത്തനം

സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിന് കൃത്യമായ പ്ലാനിങ്ങാണ് പാര്‍ട്ടിക്കുള്ളത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് സാമൂഹ്യ മാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഒരു കൺവീനറേയും നാല് കോ-കൺവീനർമാരെയും പാര്‍ട്ടി നിയമിച്ചു. ഇവര്‍ക്ക് കീഴില്‍ സംസ്ഥാനത്തെ ആറ് ഘടകങ്ങളായി വിഭജിച്ചു ഉപ ഘടകങ്ങളുണ്ടാക്കി.

ഓരോ ഘടകത്തിനും ഒരു കൺവീനറെയും രണ്ട് കോ-കൺവീനർമാരെയും നല്‍കി.പാർട്ടിയുടെ 98 സംഘടനാജില്ലകളിലും 1,918 ഡിവിഷനുകളിലും ഒരു സംഘാടകനെയും രണ്ട് കോ-കൺവീനർമാരെയും സാമൂഹ്യ മാധ്യമ ഉപയോഗത്തിനായി നിയമിച്ചു.

ഇതിനുപുറമെ ലക്‌നൗവിലെ ബിജെപി ഓഫീസിലെ ഐടി സെല്ലിലും കോൾ സെന്ററിലുമായി നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സോഷ്യൽ മീഡിയ കൺവീനർമാർക്കും സാങ്കേതിക പിന്തുണ നൽകുക എന്നതാണ് ഐടി സെല്ലിന്‍റെ ലക്ഷ്യം. സാമൂഹ്യ മാധ്യമ വിഭാഗം വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളില്‍ നിരന്തരം ഗ്രൂപ്പുകൾ രൂപീകരിക്കും.

ഇതുവഴി സര്‍ക്കാറിന്‍റെ പ്രവര്‍ത്തന നേട്ടങ്ങള്‍ പ്രചരിപ്പിക്കും. അതിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിക്കുകയും അവര്‍ക്കെതിരായ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യും. ഇത്തരത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിടാന്‍ വലിയ പദ്ധതികളാണ് ബിജെപി ഒരുക്കുന്നത്.

പ്രചാരണം തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളും

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളില്‍ പിന്നില്ല ഇതര പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും. സംസ്ഥാനത്ത് കൃത്യമായ വോട്ടുബാങ്ക് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പതിവ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയാണ് തന്നെയാണ് ഇത്തവണയും കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ജാതി രാഷ്ട്രീയം മുതല്‍ക്കൂട്ടാക്കി തങ്ങളുടെ വോട്ടുറപ്പിക്കാനുള്ള തന്ത്രമാണ് ഇവര്‍ പയറ്റാനൊരുങ്ങുന്നതെന്ന് സാരം. ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

പരമ്പരാഗത വോട്ടുകള്‍ ലക്ഷ്യമിട്ട് എസ്‌പിയും ബിഎസ്‌പിയും

യാദവ മുസ്ലിം വോട്ടുകള്‍ ഏത് തന്ത്രം ഉപയോഗിച്ചും തങ്ങളുടെ അക്കൗണ്ടില്‍ എത്തികുക എന്നാണ് ഇത്തവണ സമാജ്‌വാദി പാർട്ടിയുടെ ലക്ഷ്യം. ബഹുജൻ സമാജ് പാർട്ടിക്കാകട്ടെ (ബിഎസ്‌പി) പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് പരമ്പരാഗതമായി ലഭിക്കാറുണ്ട്. ഇത് ഇത്തവണയും ലഭിക്കും എന്നുമുള്ള വിശ്വാസത്തിലാണ് പാര്‍ട്ടി.

എന്നാല്‍ അടുത്ത കാലത്തായി മായാവതി ബ്രാഹ്മണ സമൂഹത്തോട് കാണിക്കുന്ന അടുപ്പം പിന്നാക്ക വിഭാഗങ്ങള്‍ക്കിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാനായി മുന്‍കൂട്ടി തന്നെയുള്ള പ്രവര്‍ത്തനം പാര്‍ട്ടി നടത്തുന്നുണ്ട്.

തന്നാലായത് ചെയ്യാനും കരുത്ത് കാട്ടാനും ചെറുകക്ഷികള്‍

വടക്കുപടിഞ്ഞാറ് ചന്ദ്രശേഖറിന്‍റെ ഭീം സേന, അവധിലെ നിഷാദ് പാർട്ടി, പൂർവഞ്ചാലിലെ അപ്നാ ദൾ തുടങ്ങിയ പാര്‍ട്ടികള്‍ ചില പോക്കറ്റുകളില്‍ നിര്‍ണായകമാണ്. സംസ്ഥാനത്തെ ജാതി വോട്ടുകളെ കൃത്യമായി വിഭജിക്കാന്‍ ഇത്തരം കുഞ്ഞന്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞേക്കും.

ഇങ്ങനെ വന്നാലത് ബിജെപിക്ക് ഗുണമോ ദോഷമോ ചെയ്യുക എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. അപ്പോഴും ജാതിവോട്ടുകളെ തങ്ങളുടെ കൈകളില്‍ സുരക്ഷിതമായി നിലനിര്‍ത്താനൊരുങ്ങുന്ന എസ്‌പി ബിഎസ്‌പി പാര്‍ട്ടികള്‍ക്കത് വലിയ വെല്ലുവിളിയാകും.

കൂടാതെ എസ്‌പിയും ബിഎസ്‌പിയും മുസ്ലിം പ്രീണനം നടത്തുന്നു എന്ന പ്രചാരണവും ബിജെപി നടത്തുന്നു. അതേസമയം പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന എല്ലാവിഷയങ്ങളില്‍ നിന്നും ശ്രദ്ധ തരിക്കാന്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണ് ബിജെപി ചെയ്യുന്നതെന്നാണ് എസ്.പിയുടെ വിമര്‍ശനം.

ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചെറു കക്ഷികള്‍ വരെ തുടങ്ങിയെങ്കിലും കോണ്‍ഗ്രസ് ഇതുവരെ ചിത്രത്തില്‍ വന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ചില നേതാക്കള്‍ പ്രസ്താവന ഇറക്കിയതല്ലാതെ ക്രി യാത്മകമായി ഒരു നീക്കവും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകുന്നില്ല.

പ്രതിപക്ഷ ഐക്യത്തിനായി മുറവിളി കൂട്ടുന്ന മായാവതിയാകട്ടെ കിട്ടുന്ന അവസരങ്ങള്‍ രാഹുലിനും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിരായ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.