ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജെപി നേതാവും എംഎൽഎയുമായ ദേവേന്ദ്ര പ്രതാപ് സിങ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 55 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ അദ്ദേഹത്തെ എതയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉത്തർപ്രദേശിൽ നിയമസഭാംഗമായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Also Read: ദക്ഷിണകൊറിയന്‍ മിസൈലുകളുടെ നിയന്ത്രണം; അമേരിക്കക്കെതിരെ ഉത്തരകൊറിയ
ദേവേന്ദ്ര പ്രതാപ് സിങിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. പ്രാദേശിക എംഎൽഎ വിപിൻ വർമ ഡേവിഡ്, മർഹാര എംഎൽഎ വീരേന്ദ്ര ലോധി എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ആശുപത്രിയിൽ എത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരികയാണ്.