ചെന്നൈ: കോയമ്പത്തൂരിൽ അജ്ഞാത അക്രമി സംഘം കാറും 25 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി. ആലപ്പുഴ ജില്ലയിലെ റിയൽ എസ്റ്റേറ്റ് ഏജന്‍റായ അബ്ദുൾ സലാമിനെയാണ് സംഘം ആക്രമിച്ചത്. അക്രമികൾക്കെതിരെ കോയമ്പത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ അബ്ദുൾ സലാമിന്‍റെ കാർ സിരുവാണി പ്രദേശത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട കാർ പരിശോധിക്കുന്നതിനിടയിൽ രണ്ട് രഹസ്യ അറകളിലായി സുക്ഷിച്ച 90 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. കണ്ടെടുത്ത പണത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കോയമ്പത്തൂരിൽ അക്രമി സംഘം കാറും 25 ലക്ഷം രൂപയും തട്ടിയെടുത്തു - കാറും 25 ലക്ഷം രൂപയും തട്ടിയെടുത്തു
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ്