പൂനെ : Unique Blood Donation Camp Pune: പൂനെ നഗരത്തിൽ നടന്ന അപൂര്‍വമായ ഒരു രക്തദാന ക്യാമ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. സംഗതി വൈറലാകാന്‍ കാരണം ഇതാണ്. ഈ രക്തദാന ക്യാമ്പിൽ നോൺ വെജിറ്റേറിയൻ രക്തദാതാക്കൾക്ക് 2 കിലോ കോഴിയിറച്ചിയും വെജിറ്റേറിയൻ രക്തദാതാക്കൾക്ക് അര കിലോ പനീറും (2 കിലോ ചിക്കൻ, 0.5 കിലോ പനീർ) നൽകും.
കേട്ടാല്‍ തമാശയെന്ന് തോന്നുമെങ്കിലും സർക്കാരിന്‍റെ അഭ്യർഥന പ്രകാരമാണ് പരിപാടി. കൊറോണയെ തുടർന്ന് സംസ്ഥാനം നേരിടുന്ന കടുത്ത രക്തക്ഷാമം പരിഹരിക്കാനാണ് വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ സർക്കാരിന്‍റെ അഭ്യർഥനയുണ്ട്.
ALSO READ: അഞ്ച് വയസുകാരന്‍റെ വെട്ടേറ്റ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
ശരദ് പവാറിന്‍റെ ജന്മദിനത്തിൽ മുൻ കോർപ്പറേറ്റർ ശങ്കർ കെംസെ കോതൃഡിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ രക്തദാതാക്കൾക്ക് ഒരു കിലോ ചിക്കനും അര കിലോ ചീസും നൽകി. ഉച്ചവരെ 500 കിലോ ചിക്കനും 50 കിലോ പനീറും രക്തദാതാക്കൾക്ക് വിതരണം ചെയ്‌തതായി സംഘാടകൻ ശങ്കർ കെംസെ പറഞ്ഞു. രക്തദാന ക്യാമ്പിൽ 350-ല്‍ അധികം ബാഗ് രക്തം ശേഖരിച്ചു.