ന്യൂഡൽഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേൽ. മുഖ്യമന്ത്രി തന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ദേശീയ പതാകയെ അലങ്കാരമായി ഉപയോഗിച്ചുവെന്നും ഇത് പതാകയെ അവഹേളിക്കുന്നതിനു തുല്ല്യമാണെന്നും മന്ത്രി പ്രഹ്‌ളാദ് പട്ടേൽ ഉന്നയിച്ചു.
ALSO READ: തെലങ്കാനയില്‍ ലോക്ക്‌ഡൗണ്‍ നിയമ ലംഘകര്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക്
കേന്ദ്രമന്ത്രി, കെജ്‌രിവാളിന് അയച്ച കത്തിലാണ് ആരോപണം ഉയര്‍ത്തിയത്. ദേശീയ പതാകയുടെ മധ്യഭാഗത്തെ വെളുത്ത ഭാഗം കുറച്ച്, അതിൽ പച്ച ഭാഗം ചേർത്തുവച്ച രീതിയിലാണ് വാര്‍ത്ത സമ്മേളനത്തില്‍ പതാക പ്രദര്‍ശിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യൻ പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമാവലിയ്‌ക്കെതിരാണ് ഇതെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു. അറിഞ്ഞോ അറിയാതെയോ മാന്യനായ ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തി പ്രതീക്ഷിയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.