ETV Bharat / bharat

ഔഷധ സസ്യം തേടി പോയ യുവാക്കളെ ഇന്ത്യ-ചൈന അതിർത്തിയില്‍ കാണാതായി - ചൈന

ഓഗസ്റ്റ് 19നാണ് യുവാക്കള്‍ ഔഷധ സസ്യങ്ങള്‍ തേടി അഞ്ജാവ് ജില്ലയിലെ ചഗ്‌ലഗാമിലേക്ക് പോയത്. ബറ്റേലം ടിക്രോ, ബയിംഗ്‌സോ മന്യു എന്നിവരെയാണ് ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തു നിന്നും കാണാതായത്

Two youths went missing from India China boarder  India China boarder  youths were missing from India China boarder  India  China  ഇന്ത്യ  ചൈന  അഞ്ജാവ്
ഔഷധ സസ്യം തേടി പോയ യുവാക്കളെ ഇന്ത്യ-ചൈന അതിർത്തിയില്‍ കാണാതായി
author img

By

Published : Oct 15, 2022, 5:34 PM IST

അഞ്ജാവ് (അരുണാചൽ പ്രദേശ്): ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ഔഷധ സസ്യങ്ങൾ തേടി പോയ രണ്ട് യുവാക്കളെ കാണാതായതായി പരാതി. ഓഗസ്റ്റ് 19 ന് അരുണാചല്‍ പ്രദേശ് അഞ്ജാവ് ജില്ലയിലെ ചഗ്‌ലഗാമില്‍ നിന്നാണ് ബറ്റേലം ടിക്രോ (33), ബയിംഗ്‌സോ മന്യു (31) എന്നിവരെ കാണാതായത്. യുവാക്കളുടെ തിരോധാനത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി.

സൈന്യവുമായി തങ്ങള്‍ ബന്ധപ്പെട്ടു എന്നും യുവാക്കള്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണെന്നും അഞ്‌ജാവ് എസ്‌പി റിക് കാംശി അറിയിച്ചു. ഈ വർഷം ജൂലൈയിൽ അരുണാചൽ പ്രദേശിലെ കുറുങ് കുമേ ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ഒരാള്‍ മരിക്കുകയും 18 പേരെ കാണാതാകുകയും ചെയ്‌തിരുന്നു. കുറുങ് കുമേ ജില്ലയിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ആയിരുന്നു അവര്‍.

ഈ വര്‍ഷം ജനുവരിയില്‍ നിയന്ത്രണ രേഖ മറികടന്ന മിറാം തറോം എന്ന 17 കാരനെ ചൈനീസ് സൈന്യം പിടികൂടിയിരുന്നു. ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് പിന്നീട് യുവാവിനെ മോചിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.