ETV Bharat / bharat

മധുരയില്‍ ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 90കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു - ചിത്തിര ഉത്സവം ഘോഷയാത്ര മരണം

പതിനായിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രക്കിടെയാണ് അപകടമുണ്ടായത്

മധുരയില്‍ ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 90കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

author img

By

Published : Apr 16, 2022, 10:45 AM IST

മധുര (തമിഴ്‌നാട്): മധുര ചിത്തിര ഉത്സവത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 90കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് രാവിലെ നടന്ന ഘോഷയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.

ഏപ്രില്‍ അഞ്ചിനാണ് മധുരയിലെ പ്രസിദ്ധമായ ചിത്തിര ഉത്സവം ആരംഭിച്ചത്. ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നാണ് കല്ലഴഗാര്‍ സുന്ദരാജ പെരുമാളിന്‍റെ തിടമ്പ് സ്വര്‍ണ കുതിരയുടെ പുറത്തേറി വൈഗായി നദി കടക്കുന്നത്. ഇതിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് അപകടമുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.