ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നീക്കം ചെയ്‌ത ട്വിറ്റർ ഡിസ്പ്ലേ പിക്‌ചർ പുനസ്ഥാപിച്ചു . കഴിഞ്ഞ ദിവസം രാത്രിയാണ് അമിത് ഷായുടെ ഡിസ്പ്ലേ പിക്‌ചർ അപ്രത്യക്ഷമായത്. അൽപസമയത്തിനകം ട്വിറ്റർ തന്നെ ഡി.പി പുനഃസ്ഥാപിച്ചു. ചിത്രത്തിന് പകർപ്പവകാശം അവകാശപ്പെട്ട് ലഭിച്ച പരാതിയിലാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. എന്നാൽ നടപടിയിൽ പ്രതിഷേധം ഉയർന്നതോടെ അതേ ചിത്രം തന്നെ പുനഃസ്ഥാപിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നേതാവാണ് അമിത് ഷാ.
അമിത് ഷായുടെ നീക്കം ചെയ്‌ത ഡിസ്പ്ലേ പിക്‌ചർ ട്വിറ്റർ പുനസ്ഥാപിച്ചു
ചിത്രത്തിന് പകർപ്പവകാശം അവകാശപ്പെട്ട് ലഭിച്ച പരാതിയിലാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. എന്നാൽ നടപടിയിൽ പ്രതിഷേധം ഉയർന്നതോടെ അതേ ചിത്രം തന്നെ പുനഃസ്ഥാപിക്കുകയായിരുന്നു.