കഴിഞ്ഞ ദിവസത്തെ (നവംബര്‍ 15) ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൽ ആരാധകർക്കിടയിൽ വലിയ ആവേശമായിരുന്നു (India New Zealand World Cup Match). ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ഗംഭീര വിജയം രാജ്യമെങ്ങും ആഘോഷിച്ചു. മത്സരത്തില്‍ വിരാട് കോലി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.
50-ാമത് ഏകദിന സെഞ്ച്വറി നേടി (Virat Kohli 50th ODI ton), ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ ക്രിക്കറ്റ് താരം എന്ന റെക്കോഡ് വിരാട് കോലി സ്വന്തമാക്കിയിരുന്നു. ഭര്‍ത്താവിന്‍റെ നേട്ടം ആഘോഷിക്കുകയാണ് ബോളിവുഡ് താരം അനുഷ്‌ക ശർമ.കോലി ദൈവത്തിന്‍റെ കുട്ടിയാണെന്നായിരുന്നു അനുഷ്‌കയുടെ വാക്കുകള്‍.ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികളിലൂടെയായിരുന്നു അനുഷ്‌കയുടെ ഈ സന്തോഷ പ്രകടനം (Anushka celebrated Virat s 50th ODI century).
വിരാട് ശരിക്കും കഴിവുള്ള ഒരു കായികതാരമാണ് എന്ന് അനുഷ്‌ക ഉറച്ച് വിശ്വസിക്കുന്നു. വിരാടിന്‍റെ സ്നേഹത്താൽ തന്നെ അനുഗ്രഹിച്ച ദൈവത്തിന് താരം നന്ദി പറഞ്ഞു. വർഷങ്ങളായുള്ള കോലിയുടെ വളർച്ചയ്ക്കും വിജയത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിനും അനുഷ്‌ക ദൈവത്തോട് നന്ദി പറഞ്ഞു. തന്നോടും ക്രിക്കറ്റിനോടും വിശ്വസ്‌തത പുലർത്തിയതിന് കോലിയോടും അനുഷ്‌ക നന്ദി പറഞ്ഞു (Anushka Instagram stories).
ന്യൂസിലെന്‍ഡുമായുള്ള ഇന്ത്യയുടെ മത്സരം നേരിട്ട് കാണാന്‍ അനുഷ്‌കയും എത്തിയിരുന്നു. മത്സരത്തിലുടനീളം അനുഷ്‌ക തന്‍റെ ഭർത്താവിന്‍റെ ഏറ്റവും വലിയ ചിയർ ലീഡറായി പിന്തുണ പ്രകടിപ്പിച്ചിരുന്നു (Anushka displayed unwavering support to Kohli). കോലിയെ മാത്രമല്ല, മുഴുവന്‍ ഇന്ത്യന്‍ ടീമിനെയും അനുഷ്‌ക പ്രോത്സാഹിപ്പിച്ചിരുന്നു.
വിരാട് സെഞ്ച്വറി നേടിയ നിമിഷം, അനുഷ്‌കയുടെ മുഖത്ത് അളവുറ്റ സന്തോഷവും ആവേശവും പ്രകടമായിരുന്നു. കോലിയുടെ ഈ നേട്ടത്തില്‍, ഫ്ലൈയിംഗ് കിസ് നല്‍കിയാണ് അനുഷ്‌ക തന്‍റെ പിന്തുണ പ്രകടമാക്കിയത്.
2008ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'റബ് നേ ബനാ ദി ജോഡി' എന്ന സിനിമയിലൂടെയാണ് അനുഷ്‌ക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ചക്‌ദാ എക്‌സ്‌പ്രസ് (Chakda Xpress) ആണ് അനുഷ്‌കയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ കഥയാണ് ചിത്രം പറയുന്നത് (Former cricket player Jhulan Goswami). ജുലൻ ഗോസ്വാമിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അനുഷ്‌ക ശര്‍മ പ്രത്യക്ഷപ്പെടുക.
Also Read: നിറവയറില്‍ കോലിയുടെ കൈ പിടിച്ച് അനുഷ്‌ക; വീഡിയോ വൈറല്‍