ജയ്‌പൂർ : രാജസ്ഥാനിൽ ട്രക്കും ബൊലേറോയും കൂട്ടിയിടിച്ച് (Truck Collided with Bolero) അഞ്ച് പേർ മരിച്ചു. ചുരിലെ സർദാർഷഹറിൽ (Sardarshahar) നടന്ന അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കുട്ടികളും പ്രായമായവരുമടക്കം ആറിലധികം പേർക്ക് പരിക്കേറ്റു.
ബൊലേറോയിൽ യാത്ര ചെയ്‌തിരുന്നവരെല്ലാം രാജസ്ഥാൻ സ്വദേശികളാണെന്ന് സർദാർഷഹർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മദൻലാൽ വിഷ്‌ണോയ് പറഞ്ഞു. ബിരാംസർ ധാം സന്ദർശിച്ച ശേഷം ഹനുമാൻഗഢിൽ നിന്ന് മടങ്ങുന്ന വഴിയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സർദാർഷഹർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനഗതാഗതം സ്‌തംഭിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതിനാൽ ഭാനിപുര, സർദാർഷഹർ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു.
അസമിൽ ട്രക്കും ടാറ്റ മാജിക്കും കൂട്ടിയിടിച്ച് അപകടം : സെപ്‌റ്റംബർ ആറിനാണ് അസമിൽ ട്രക്കും ടാറ്റ മാജിക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ (Truck Collides with Tata Magic) അപകടത്തിൽ ഏഴ് പേർ മരണപ്പെട്ടത്. ടിൻസുകിയ സ്വദേശികളായ ബിനിത ബറുവ, മിഹിധർ നിയോഗ്, പബെൻ മാരൻ, കുലൈ മേഷ്, പല്ലവി ദഹോട്ടിയ,റിന ഗോഗോയ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിൻസുകിയ (Tinsukia Accident) ജില്ലയിലെ കകോപഥറിൽ രാത്രിയിലാണ് അപകടം നടന്നത്.
അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ദുംദുമയിലെ ആഴ്‌ചച്ചന്തയിൽ നിന്ന് ടിൻസുകിയയിലെ ദിരക് സോൻജൻ ഗ്രാമത്തിലേയ്‌ക്ക് വരികയായിരുന്ന വാഹനത്തിൽ അരുണാചൽ പ്രദേശിൽ നിന്നും വരികയായിരുന്ന ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നെന്നും വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതായും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞിരുന്നു. ട്രക്ക് ഡ്രൈവറെ ഉടൻ തന്നെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.
ട്രക്കിന് പിന്നില്‍ സ്‌കോര്‍പിയോ ഇടിച്ച് അപകടം : ഓഗസ്‌റ്റ് 30 ന് ബിഹാറിലെ റോഹ്‌താസില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ സ്‌കോര്‍പിയോ ഇടിച്ചുണ്ടായ അപകടത്തില്‍ എഴ് പേര്‍ മരണപ്പെട്ടിരുന്നു. (Vehicle Rams Into Truck). അപകടത്തില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ മൂന്ന് മണിയോടെ റോഹ്‌താസ് ജില്ലയിലെ ശിവസാഗര്‍ മേഖലയില്‍ ദേശീയപാത രണ്ടിലായിരുന്നു അപകടം നടന്നത്.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് ബിഹാറിലേക്ക് പോയ വാഹനമാണ് അപകത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. 12 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്.