അഗര്‍ത്തല : Tripura Municipal Election 2021 - നവംബർ 25-ന് നടന്ന ത്രിപുര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് മിന്നുന്ന വിജയം BJP Wins. അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെ 51 സീറ്റുകളിലും ബിജെപി വിജയിച്ചു. ബിജെപി ക്ലീൻ സ്വീപ്പ് ചെയ്‌തപ്പോൾ പ്രതിപക്ഷമായ സിപിഎം രണ്ട് വാർഡുകളിൽ വിജയിച്ചു.
അംബാസ മുനിസിപ്പൽ കൗൺസിലിന്‍റെ വാർഡ് നമ്പർ 15, പാനിസാഗർ മുനിസിപ്പൽ കോർപ്പറേഷന്‍റെ വാർഡ് നമ്പർ 2 എന്നിവിടങ്ങളിലാണ് സിപിഎം വിജയിച്ചത്. അംബാസ മുന്‍സിപ്പൽ കോർപ്പറേഷന്‍റെ വാർഡ് നമ്പർ 13-ലും ഒരു സ്വതന്ത്രന്‍ വിജയിച്ച മറ്റൊരു വാര്‍ഡിലും മാത്രമാണ് തൃണമൂൽ കോൺഗ്രസ് വിജയിച്ചത്.