ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ സുരക്ഷ സേനയും ടിആര്‍എഫ് (The Resistance Front) ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സുരക്ഷ സേന അറിയിച്ചു. കശ്‌മീരിലെ ഷോപ്പിയാനിലെ കതോഹലൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും സുരക്ഷ സേന കണ്ടെത്തി. മേഖലയില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും സുരക്ഷ സേന എക്‌സില്‍ കുറിച്ചു.