ETV Bharat / bharat

ട്രെയിനുകൾ റദ്ദാക്കുന്നു... മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും ഏഴ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി, വഴിതിരിച്ചുവിട്ട് മറ്റ് സര്‍വീസുകള്‍ - train services cancelled

പുരിയില്‍ നിന്നും ഹൗറ, ഷാലിമര്‍, ഭഞ്‌ജപൂര്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ധാക്കിയത്.

balasore train tragedy  Odisha Train Tragedy  balasore train accident  odisha train accident  odisha  balasore  ബാലസോര്‍ ട്രെയിന്‍ ദുരന്തം  ബാലസോര്‍ ട്രെയിന്‍ അപകടം  ഒഡിഷ ട്രെയിന്‍ ദുരന്തം  ഒഡിഷ ട്രെയിന്‍ അപകടം  പുരി  ഹൗറ  റദ്ധാക്കിയ ട്രെയിന്‍ സര്‍വീസുകള്‍
Odisha Train Tragedy
author img

By

Published : Jun 3, 2023, 10:16 AM IST

ഭുവനേശ്വര്‍: ഒഡിഷ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദ് ചെയ്‌തിട്ടുണ്ട്. 12838 പുരി-ഹൗറ എക്‌സ്‌പ്രസ്, 18410 പുരി-ഷാലിമർ ശ്രീ ജഗന്നാഥ് എക്‌സ്‌പ്രസ്, 08012 പുരി-ഭഞ്ജപൂർ സ്പെഷ്യൽ എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ധാക്കിയത്.

ഇന്ന് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

  • ഖരക്‌പൂരില്‍ നിന്നുള്ള 18021 ഖരഗ്‌പൂർ-ഖുർദ റോഡ് എക്‌സ്‌പ്രസ് ബൈതരണി റോഡിൽ നിന്നും ഖുർദ റോഡിലേക്കാണ് യാത്ര നടത്തുന്നത്. ഖരക്‌പൂരില്‍ നിന്നും ബൈതരണി റോഡിലേക്കുള്ള യാത്രയാണ് റദ്ധാക്കിയത്.
  • ഇന്നലെ (02 ജൂണ്‍) ഖുർദ റോഡിൽ നിന്നും യാത്ര ആരംഭിച്ച 18022 ഖുർദ റോഡ്-ഖരഗ്പൂർ എക്‌സ്‌പ്രസ് ബൈതരണി റോഡില്‍ യാത്ര അവസാനിപ്പിക്കും. ബൈതരണി റോഡിൽ നിന്ന് ഖരഗ്‌പൂർ വരെയുള്ള യാത്ര റദ്ധാക്കി.
  • ഭുവനേശ്വറില്‍ നിന്നും ഇന്നലെ പുറപ്പെട്ട 12892 ഭുവനേശ്വർ-ബാംഗിരിപോസി എക്‌സ്‌പ്രസ് ജജ്‌പൂര്‍ കിയോഞ്ജർ റോഡ് വരെയാണ് ഓടുന്നത്. ജജ്‌പൂരില്‍ നിന്നും ബംഗിരിപോസി വരെയുള്ള സര്‍വീസ് റദ്ദാക്കി.
  • 12891 ബംഗിരിപോസി-ഭുവനേശ്വര്‍ എക്‌സ്‌പ്രസ് ജജ്‌പൂർ കിയോഞ്ജർ റോഡിൽ നിന്നും ഭുവനേശ്വറിലേക്ക് സര്‍വീസ് നടത്തും. ബംഗിരിപോസിയിൽ നിന്ന് ജജ്‌പൂർ കെ റോഡിലേക്കുള്ള യാത്രയാണ് റദ്ദാക്കിയത്.
  • ഭുവനേശ്വറില്‍ നിന്ന് ഇന്നലെ പുറപ്പെട്ട 08412 ഭുവനേശ്വർ-ബാലസോർ മെമു ജെനാപൂർ വരെയാണ് സര്‍വീസ് നടത്തുക. ജെനാപൂരിൽ നിന്ന് ബാലസോർ വരെയുള്ള ട്രെയിനിന്‍റെ യാത്ര റദ്ദാക്കി.
  • 18411 ബാലസോർ-ഭുവനേശ്വര്‍ മെമു ഇന്ന് ജെനാപൂരിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് നടത്തുക. ബാലസോറിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള സര്‍വീസ് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് വഴിമാറ്റി വിട്ട ട്രെയിനുകള്‍

  • പുരിയില്‍ നിന്നും ഇന്നലെ പുറപ്പെട്ട 03229 പുരി-പട്‌ന സ്‌പെഷ്യൽ ജഖാപുര-ജരോളി റൂട്ട് വഴിയാണ് സര്‍വീസ് നടത്തുന്നത്.
  • ജൂണ്‍ ഒന്നിന് ചെന്നൈയില്‍ നിന്നും യാത്ര ആരംഭിച്ച 12840 ചെന്നൈ-ഹൗറ മെയിൽ ജഖാപുര-ജരോലി വഴി സര്‍വീസ് നടത്തും.
  • വാസ്‌കോയില്‍ നിന്നും ജൂണ്‍ ഒന്നിന് പുറപ്പെട്ട 18048 വാസ്‌കോ ഡ ഗാമ-ഹൗറ അമരാവതി എക്‌സ്‌പ്രസും ജഖാപുര-ജരോളി റൂട്ടിലാണ് ഇന്ന് ഓടുന്നത്.
  • സെക്കന്തരാബാദില്‍ നിന്നും ഇന്നലെ യാത്ര ആരംഭിച്ച 22850 സെക്കന്തരാബാദ്-ഷാലിമർ എക്‌സ്‌പ്രസും ജഖാപുര-ജരോലി വഴി ഓടും.
  • പുരിയില്‍ നിന്നും ഇന്നലെ സര്‍വീസ് ആരംഭിച്ച ട്ട 12801 പുരി-ന്യൂഡൽഹി പുരുഷോത്തം എക്‌സ്‌പ്രസ് ജഖാപുര-ജരോലി റൂട്ടില്‍ സര്‍വീസ് നടത്തും.
  • പുരിയില്‍ നിന്ന് ഇന്നലെ യാത്ര ആരംഭിച്ച 18477 പുരി-ഋഷികേശ് കലിംഗ ഉത്കൽ എക്‌സ്‌പ്രസ് അംഗുൽ-സംബൽപൂർ സിറ്റി - ജാർസുഗുഡ റോഡ് - ഐബി റൂട്ട് വഴി ഓടും.
  • ഇന്നലെ സംബാൽപൂരിൽ നിന്ന് പുറപ്പെട്ട 22804 സംബൽപൂർ-ഷാലിമർ എക്‌സ്‌പ്രസ് സംബൽപൂർ സിറ്റി - ജാർസുഗുഡ റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്.
  • ബെംഗളൂരുവില്‍ നിന്നും ജൂണ്‍ ഒന്നിന് സര്‍വീസ് ആരംഭിച്ച 12509 ബാംഗ്ലൂർ-ഗുവാഹത്തി എക്‌സ്പ്രസ് വിജയനഗരം-തിറ്റിലഗഡ്-ജാർസുഗുഡ-ടാറ്റ റൂട്ട് വഴി ഓടും.
  • താംബരത്തുനിന്നും ജൂണ്‍ ഒന്നിന് സര്‍വീസ് തുടങ്ങിയ 15929 താംബരം-ന്യൂ ടിൻസുകിയ എക്‌സ്‌പ്രസ് റാനിറ്റൽ-ജരോളി റൂട്ട് വഴി ഓടും.

Also Read : ബാലസോര്‍ ട്രെയിന്‍ ദുരന്തം: മരണം 238 ആയി, ഒഡിഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.