ETV Bharat / bharat

വിസി നിയമനം: സംസ്ഥാനത്തിന് അധികാരം നല്‍കുന്ന ബില്ല് പാസാക്കി തമിഴ്‌നാട് - സർവകലാശാല

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലേക്ക് വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ തമിഴ്‌നാട് നിയമസഭ പാസാക്കി

Tamil Nadu Assembly adopts bill facilitating State to appoint Vice-Chancellors  Tamil Nadu  Tamil Nadu university  വിസി നിയമനം  ചെന്നൈ  സർവകലാശാല  വിസി നിയമനം
വിസി നിയമനം
author img

By

Published : Apr 25, 2022, 2:21 PM IST

ചെന്നൈ: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ തമിഴ്‌നാട് നിയമസഭ പാസാക്കി. തിങ്കാളാഴ്‌ചയാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ പോലും ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. തെലങ്കാനയും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ പിഎംകെ ബില്ലിനെ പിന്തുണച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് സ്റ്റാലിന്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.

also read:തമിഴ്‌നാട് സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളനം ഏപ്രിൽ 25

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.