ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ ജയിലര്‍ റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിച്ചു. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ പുതിയ പോസ്‌റ്ററിനൊപ്പമാണ് നിര്‍മാതാക്കള്‍ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചത്.
-
#Jailer bookings now open 🥳
— Sun Pictures (@sunpictures) August 6, 2023 " class="align-text-top noRightClick twitterSection" data="
Tiger Muthuvel Pandian is ready for action on Aug 10th ! 😎
@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial… pic.twitter.com/v4YeABxcvX
">#Jailer bookings now open 🥳
— Sun Pictures (@sunpictures) August 6, 2023
Tiger Muthuvel Pandian is ready for action on Aug 10th ! 😎
@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial… pic.twitter.com/v4YeABxcvX#Jailer bookings now open 🥳
— Sun Pictures (@sunpictures) August 6, 2023
Tiger Muthuvel Pandian is ready for action on Aug 10th ! 😎
@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial… pic.twitter.com/v4YeABxcvX
കഴിഞ്ഞ ദിവസം (ഓഗസ്‌റ്റ് 5) 'ജയിലറി'ലെ പുതിയ ഗാനം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ 'രഥമാരേ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. കുടുംബ പശ്ചാത്തലത്തില്‍ വളരെ വൈകാരികമായ സന്തോഷ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഗാനം.
-
#Rathamaarey has started to rule our hearts!💚 It's 1M+ real-time views💥
— Sun Pictures (@sunpictures) August 5, 2023 " class="align-text-top noRightClick twitterSection" data="
▶ https://t.co/meFG6IGiqn@rajinikanth @Nelsondilpkumar @anirudhofficial @iamvasanthravi @mirnaaofficial @VishalMMishra @VigneshShivN #Jailer #JailerFromAug10 pic.twitter.com/PqyWd1JJLC
">#Rathamaarey has started to rule our hearts!💚 It's 1M+ real-time views💥
— Sun Pictures (@sunpictures) August 5, 2023
▶ https://t.co/meFG6IGiqn@rajinikanth @Nelsondilpkumar @anirudhofficial @iamvasanthravi @mirnaaofficial @VishalMMishra @VigneshShivN #Jailer #JailerFromAug10 pic.twitter.com/PqyWd1JJLC#Rathamaarey has started to rule our hearts!💚 It's 1M+ real-time views💥
— Sun Pictures (@sunpictures) August 5, 2023
▶ https://t.co/meFG6IGiqn@rajinikanth @Nelsondilpkumar @anirudhofficial @iamvasanthravi @mirnaaofficial @VishalMMishra @VigneshShivN #Jailer #JailerFromAug10 pic.twitter.com/PqyWd1JJLC
രജനികാന്ത്, രമ്യ കൃഷ്‌ണന്‍, വസന്ത് രവി, മിർണ, ബാലതാരം റിത്വിക് എന്നിവരാണ് 4.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍. ഒരു കൊച്ചു സന്തോഷ കുടുംബത്തിലെ കുടുംബനാഥനായാണ് 'രഥമാരേ'യില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ വിഘ്നേഷ് ശിവനാണ് ഈ മനോഹര ഗാനം രചിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറുടെ സംഗീത്തില്‍ വിശാൽ മിശ്രയാണ് ഗാനാലാപനം.
'ജയിലറി'ലെ പുതിയ പോസ്‌റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. കന്നഡ സൂപ്പര്‍താരം ശിവ രാജ്‌കുമാറും രജനികാന്തുമാണ് പുതിയ പോസ്‌റ്ററില്‍. പോസ്‌റ്ററില്‍ ഇരുതാരങ്ങളും പരസ്‌പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നതാണ് കാണാനാവുക. ഓഗസ്‌റ്റ് 10ന് പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ രജനിയുടെ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഒരുങ്ങിക്കഴിഞ്ഞു.
-
Superstar - Shivanna 😎
— Sun Pictures (@sunpictures) August 6, 2023 " class="align-text-top noRightClick twitterSection" data="
Get ready to watch them together for the first time💥 4 more days to go for #Jailer@rajinikanth @NimmaShivanna @Nelsondilpkumar @anirudhofficial @Mohanlal @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/y2oyXMdQMt
">Superstar - Shivanna 😎
— Sun Pictures (@sunpictures) August 6, 2023
Get ready to watch them together for the first time💥 4 more days to go for #Jailer@rajinikanth @NimmaShivanna @Nelsondilpkumar @anirudhofficial @Mohanlal @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/y2oyXMdQMtSuperstar - Shivanna 😎
— Sun Pictures (@sunpictures) August 6, 2023
Get ready to watch them together for the first time💥 4 more days to go for #Jailer@rajinikanth @NimmaShivanna @Nelsondilpkumar @anirudhofficial @Mohanlal @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/y2oyXMdQMt
അതേസമയം കഴിഞ്ഞ ദിവസവും ചിത്രത്തിലെ മറ്റൊരു പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. ഒരേ ഫ്രെയിമില്‍ ഇരിക്കുന്ന രജനികാന്തും മോഹൻലാലുമായിരുന്നു പോസ്‌റ്ററില്‍. ഒരു സോഫയില്‍ ഇരുന്ന് ഇരുവരും സംസാരിക്കുന്നതാണ് കാണാനാവുക.
'സൂപ്പര്‍സ്‌റ്റാര്‍ - ലാലേട്ടന്‍. യാരെല്ലാം ഇന്ധ കോംബോ പാക്ക വെയ്റ്റിങ്?' ജയിലർ തിയേറ്ററുകളിൽ എത്താൻ ഇനി അഞ്ച് ദിവസം! ഓഗസ്‌റ്റ് 10 മുതല്‍ ജയിലര്‍ തിയേറ്ററുകളില്‍' -ഇപ്രകാരമായിരുന്നു പോസ്‌റ്റര്‍ പങ്കുവച്ച് സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററില്‍ കുറിച്ചത്.
ഓഗസ്‌റ്റ് 10ന് ഗ്രാന്‍ഡ് റിലീസായി തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് 'ജയിലര്‍' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍മാതാക്കള്‍ 'ജയിലര്‍' പുതിയ പോസ്‌റ്റര്‍ (Jailer new poster) പുറത്തുവിട്ടത്. ഇത് ആരാധകരെ കൂടുതല്‍ ആവേശത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ്.
സുപ്രധാന വേഷത്തിലാണ് 'ജയിലറി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. നാളിതുവരെയും സിനിമയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് മോഹന്‍ലാലോ നിര്‍മാതാക്കളോ വെളിപ്പെടുത്തിയിരുന്നില്ല. അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ ട്രെയിലറിലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയിലെ താരത്തിന്‍റെ കഥാപാത്രത്തെ കുറിച്ചറിയാനുള്ള ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിച്ചു.
നിര്‍മാതാക്കള്‍ ബോധപൂര്‍വമായിരുന്നു മോഹന്‍ലാലിനെ ട്രെയിലറില്‍ നിന്നും ഒഴിവാക്കിയത്. 'ജയിലറി'ലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ആരാധകരില്‍ ആവേശം സൃഷ്‌ടിക്കുക എന്നതായിരുന്നു നിര്‍മാതാക്കളുടെ ലക്ഷ്യം. നിര്‍മാതാക്കളുടെ ഈ ലക്ഷ്യം ഫലം കാണുകയും ചെയ്‌തു.
'ജയിലറില്‍ ഒരു രസകരമായ കഥാപാത്രം ആയിരിക്കും' - എന്നാണ് തന്‍റെ വേഷത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതിനായി, ജയിലര്‍ റിലീസ് വരെ തന്‍റെ റോളിനെ കുറിച്ച് സര്‍പ്രൈസ് നിലനിര്‍ത്തുക എന്നതാണ് മോഹന്‍ലാലിന്‍റെ ആഗ്രഹം.
കന്നഡ സൂപ്പർസ്‌റ്റാര്‍ ശിവ രാജ്‌കുമാര്‍ ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. കൂടാതെ ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, രമ്യ കൃഷ്‌ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവരും ജയിലറില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു.