ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ 630 ഇന്ത്യക്കാരെക്കൂടി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിച്ചു. റൊമേനിയ, ഹംഗറി എന്നി രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് വ്യോമസേനയുടെ സി-17 വിമാനങ്ങള്‍ ഡല്‍ഹിയിലെ ഹിന്‍ഡാന്‍ എയര്‍ബേസില്‍ ഇന്നലെ അര്‍ധരാത്രിയും ഇന്ന് പുലര്‍ച്ചയുമായി എത്തി.
-
#OperationGanga
— Indian Air Force (@IAF_MCC) March 4, 2022 " class="align-text-top noRightClick twitterSection" data="
Three more #IAF C-17 aircraft returned to Hindan airbase late last night and early morning today carrying Ukraine conflict affected 630 Indian nationals, using airfields in Romania and Hungary. pic.twitter.com/YLZwFSzfvD
">#OperationGanga
— Indian Air Force (@IAF_MCC) March 4, 2022
Three more #IAF C-17 aircraft returned to Hindan airbase late last night and early morning today carrying Ukraine conflict affected 630 Indian nationals, using airfields in Romania and Hungary. pic.twitter.com/YLZwFSzfvD#OperationGanga
— Indian Air Force (@IAF_MCC) March 4, 2022
Three more #IAF C-17 aircraft returned to Hindan airbase late last night and early morning today carrying Ukraine conflict affected 630 Indian nationals, using airfields in Romania and Hungary. pic.twitter.com/YLZwFSzfvD
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ്വിമാനങ്ങളിലായി യുക്രൈനില്‍ കുടുങ്ങി കിടന്ന 1400 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ് പറഞ്ഞു. ഇതുവരെ 9,000 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിച്ചെന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖിയും അറയിച്ചു.
യുക്രൈനില്‍ കുടുങ്ങികിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞബദ്ദമാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. യുക്രൈനിനോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ രാജ്യങ്ങളുമായി ഇന്ത്യ സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്നും ഈ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ രാജ്യത്തെ സഹായിക്കുന്നുണ്ടെന്നും മീനാക്ഷി ലേഖി പറഞ്ഞു. യുക്രൈനില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.
ALSO READ: യുക്രൈൻ പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി