ETV Bharat / bharat

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഓഫീസില്‍ സ്‌ഫോടനം; മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്ക് - election 2021

സ്‌ഫോടനം പശ്ചിമ ബംഗാളിലെ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ

ടിഎംസി പാർട്ടി ഓഫീസിൽ സ്‌ഫോടനം  സ്‌ഫോടനം  ടിഎംസി  ടിഎംസി പ്രവർത്തകർക്ക് പരിക്ക്  പശ്ചിമ ബംഗാളിൽ സ്‌ഫോടനം  TMC office blast  blast in TMC office  TMC  TMC WORKERS INJURED  TMC WORKERS  പശ്ചിമ ബംഗാൾ  west bengal  west bengal election  election 2021  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്
Three injured in blast at TMC office in Bankura ahead of Assembly polls
author img

By

Published : Mar 27, 2021, 7:37 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി ഓഫീസിൽ സ്‌ഫോടനം. മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് സംഭവം.

ബൻകുര ജില്ലയിലെ ഉത്തർ ബാർ പ്രദേശത്തെ പാർട്ടി ഓഫീസിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഒരു പാർട്ടി പ്രവർത്തകനെ രക്ഷപ്പെടുത്തി. ഇയാളെ ബിഷ്‌ണുപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ചിലർ പാർട്ടി ഓഫീസിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നത് കണ്ടതായി പ്രദേശവാസികൾ ആരോപിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഇന്ന് നടക്കും. എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.