ന്യൂഡൽഹി: ഡൽഹിയിലെ താപനില 6.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞുവെന്ന് കാലാവസ്ഥ വകുപ്പ്. കനത്ത മഞ്ഞുവീഴ്‌ചയുള്ള പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്നും അടിക്കുന്ന തണുത്തതും വരണ്ടതുമായ കാറ്റാണ് താപനില കുറയാൻ കാരണമായത്. നഗരത്തിൽ 2.1 മില്ലിമീറ്റർ മഴയാണ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയത്. ഇത് മലയോര മേഖലയിൽ വ്യാപകമായ മഞ്ഞുവീഴ്‌ചയ്ക്കും കാരണമായി. വ്യാഴാഴ്‌ച 23.2 ഡിഗ്രി സെൽഷ്യസും, ബുധനാഴ്‌ച 10.2 ഡിഗ്രി സെൽഷ്യസും, ചൊവ്വാഴ്‌ച 6.2 ഡിഗ്രി സെൽഷ്യസും, തിങ്കളാഴ്‌ച 5.3 ഡിഗ്രി സെൽഷ്യസും ആയിരുന്നു ഡൽഹിയിൽ രേഖപ്പെടുത്തിയ കൂടിയ താപനില.
ഡൽഹിയിൽ താപനില കുറയുന്നു - delhi climate
കനത്ത മഞ്ഞുവീഴ്‌ചയുള്ള പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്നും അടിക്കുന്ന തണുത്തതും വരണ്ടതുമായ കാറ്റാണ് താപനില കുറയാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ്