ഹൈദരാബാദ്: കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അതത് പ്രാദേശിക ഭാഷകളിൽ മത്സരപരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, റെയിൽവേ, പ്രതിരോധ സേവനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ എന്നീ തസ്തികകളിലേക്കുള്ള എല്ലാ മത്സരപരീക്ഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് നടക്കുന്നതെന്നും താഴെക്കിടയില്‍ ഉള്ള പലര്‍ക്കും ഈ ഭാഷകള്‍ അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഇത് മത്സരപരീക്ഷകളുടെ ഗുരുതരമായ പോരായ്മ ആണെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്കും തുല്യവും നീതിയുക്തവുമായ അവസരം പ്രദാനം ചെയ്യുന്നതിന്, എല്ലാ മത്സരപരീക്ഷകളും പ്രാദേശിക ഭാഷകളിൽ എഴുതാൻ അപേക്ഷകരെ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി പ്രസിഡന്‍റ് രാം നാഥ് കൊവിന്ദിന് അയച്ച മറ്റൊരു കത്തിൽ സ്മാരക സ്റ്റാമ്പ് പുറത്തിറക്കാൻ അഭ്യർഥിച്ചു. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിനെ സ്മരണയില്‍ സ്റ്റാമ്പ് പുറത്തിറക്കണമെന്നാണ് ആവശ്യം. മാനവ വിഭവശേഷി വികസനത്തിനും അന്തർദേശീയ വികസനത്തിനും നരസിംഹറാവു ഗണ്യമായ സംഭാവന നൽകിയതായും റാവു പറഞ്ഞു.