ETV Bharat / bharat

ഇന്ത്യയില്‍ കന്നി വ്യവസായത്തിനൊരുങ്ങി ടെസ്‌ല; വൈബ്രന്‍റ് ഗ്ലോബല്‍ ഉച്ചകോടിയിലേക്ക് മസ്‌കിനെ ക്ഷണിച്ചേക്കും, ശുഭാപ്‌തി വിശ്വാസത്തില്‍ ഗുജറാത്ത്

Elon Musk: ഇന്ത്യയില്‍ സംരംഭത്തിന് തുടക്കമിടാനൊരുങ്ങി ഇലോണ്‍ മസ്‌ക്കിന്‍റെ ടെസ്‌ല. ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ഗുജറാത്ത് ഉച്ചകോടിയിലേക്ക് മസ്‌ക്കിനെ ക്ഷണിക്കും. ടെസ്‌ല പ്രഖ്യാപനം ജനുവരിയിലെന്ന് സൂചന.

Tesla in India  Elon Musk in India  ടെസ്‌ല ഇന്ത്യയിലേക്ക്  ഇലോണ്‍ മസ്‌ക് ടെസ്‌ല
Tesla Manufacturing In India; Elon Musk Will Visit Gujarat
author img

By ETV Bharat Kerala Team

Published : Dec 28, 2023, 7:35 PM IST

ഗാന്ധിനഗര്‍: ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ ഒരുങ്ങി ഇലോണ്‍ മസ്‌കിന്‍റെ ഇലക്‌ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല. ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വിറ്റഴിക്കാനും തുടര്‍ന്ന് ഇവിടെ നിര്‍മാണം ആരംഭിച്ച് കയറ്റുമതി ചെയ്യാനുമാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന സൂചന. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ് (Elon Musk Will Visit Gujarat).

2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തെ കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്‌താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ജനുവരിയില്‍ ഗുജറാത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ ആലോചനകള്‍ തുടരുകയാണ് (Tesla Manufacturing In India).

ടെസ്‌ല സംസ്ഥാനത്തിന് ഗുണകരം: സംസ്ഥാനത്ത് ടെസ്‌ല കമ്പനി ആരംഭിക്കുന്നതില്‍ സര്‍ക്കാരിന് ശുഭാപ്‌തി വിശ്വാസമുണ്ടെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു. മസ്‌കിന് ഊഷ്‌മളമായ സ്വീകരണം നല്‍കാന്‍ സര്‍ക്കാരും സംസ്ഥാന ജനങ്ങളും സജ്ജരാണെന്നും പട്ടേല്‍ പറഞ്ഞു (Elon Musk in India). ഗുജറാത്ത് മന്ത്രിസഭയുടെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ (Tesla Is Getting Ready To launch In India).

ഇക്കാര്യത്തില്‍ സര്‍ക്കാരുമായുള്ള കമ്പനിയുടെ ആശയ വിനിമയം ഊര്‍ജിതമായി നടക്കുന്നുണ്ട് (Elon Musk in Gujarat). ഗുജറാത്തില്‍ ടെസ്‌ലയ്‌ക്ക് തുടക്കമിട്ടാല്‍ അതിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും (Vibrant Gujarat Summit). മാത്രമല്ല സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു (Gujarat Health Minister Rushikesh Patel).

ഗുജറാത്തിലെ അനൂകൂല ബിസിനസ് അന്തരീക്ഷം ടെസ്‌ലയുടെ വളര്‍ച്ചക്ക് വളരെയധികം ഉത്തമമാണ് (Maruti Suzuki, Tata, and Morris Garage). ഗുജറാത്തിന് പുറമെ മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവിടങ്ങളാണ് പരിഗണനയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. എന്നാല്‍ കമ്പനിയുടെ നിബന്ധനകള്‍ ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതോടെ പ്ലാന്‍റ് തുടങ്ങാന്‍ ഗുജറാത്തിന് തെരഞ്ഞെടുത്തുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്‌ത് വില്‍പ്പന നടത്താന്‍ ടെസ്‌ല കമ്പനി തീരുമാനിച്ചിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന ഇറക്കുമതി നയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാണ കമ്പനി ആരംഭിക്കാന്‍ ടെസ്‌ല തീരുമാനിച്ചത്. ഗുജറാത്തിന്‍റെ മണ്ണില്‍ നിന്നാകും ടെസ്‌ല ഇന്ത്യയിലെ തന്‍റെ ബിസിനസ് യാത്ര ആരംഭിക്കുകയെന്ന ശുഭാപ്‌തി വിശ്വാസത്തില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ (Tesla CEO Elon Musk).

Also Read: ജൂതവിരുദ്ധ പരാമർശം വിനയായി, ഇസ്രയേൽ സന്ദർശിച്ച് എലോൺ മസ്‌ക്; നെതന്യാഹുവുമായി ചർച്ച നടത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.