അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ 75,000 ഇരുമ്പ് ബോൾട്ടുകൾ കൊണ്ട് പത്ത് അടി ഉയരമുള്ള ഗാന്ധിജിയുടെ പ്രതിമ നിർമിച്ച് വ്യത്യസ്‌തനാകുകയാണ് ഒരു ശിൽപ്പി. ഗുണ്ടൂരിലെ തെന്നാലിയിലാണ് ഇരുമ്പ് കൊണ്ട് നിർമിച്ച ഈ വിസ്‌മയമുള്ളത്.
also read:വിരുധുനഗറിൽ അനധികൃത പടക്കനിർമാണത്തിനിടെ പൊട്ടിത്തെറി; രണ്ട് മരണം
ആന്ധ്ര സ്വദേശി കട്ടൂരി വെങ്കടേശ്വര റാവുവാണ് ഈ പ്രതിമയുടെ ശിൽപ്പി. 2018 ൽ ചെന്നൈയിൽ എം കരുണാനിധിയുടെ പ്രതിമ നിർമിച്ചും റാവു വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
എൻ ടി രാമറാവു,ബി.ആർ അംബേദ്‌കർ, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമകളും റാവു ഇതിനോടകം നിർമിച്ചിട്ടുണ്ട്. പ്രതിമ നിർമിച്ച് അന്താരാഷ്‌ട്ര അംഗീകാരത്തിനായി ഗിന്നസ് ബുക്കിനെയും ലിംക ബുക്ക് ഓഫ് റെക്കോർഡിനെയും സമീപിച്ചിരിക്കുകയാണ് റാവു.