ETV Bharat / bharat

തെലങ്കാന എംഎൽഎ ഈതാല രാജേന്ദർ രാജിവച്ചു - ഈതാല രാജേന്ദർ രാജിവച്ചു

ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ്‌ രാജിയെന്നാണ്‌ വിവരം

Former Health Minister of Telangana Eatala Rajender  Eatala Rajender resignation  Eatala Rajender will join BJP  telangana MLA resigns  തെലങ്കാന എംഎൽഎ  ഈതാല രാജേന്ദർ  ഈതാല രാജേന്ദർ രാജിവച്ചു  മുൻ ആരോഗ്യമന്ത്രി ഈതാല രാജേന്ദർ
തെലങ്കാന എംഎൽഎ ഈതാല രാജേന്ദർ രാജിവച്ചു
author img

By

Published : Jun 12, 2021, 1:15 PM IST

ഹൈദരാബാദ്‌: തെലങ്കാന മുൻ ആരോഗ്യമന്ത്രി ഈതാല രാജേന്ദർ ഹുസുരാബാദ് എം‌എൽ‌എ സ്ഥാനം രാജിവച്ചു. നിയമസഭാ സ്പീക്കർ പോച്ചരം ശ്രീനിവാസ് റെഡ്ഡിക്ക്‌ മുൻപാകെയാണ്‌ രാജിക്കത്ത്‌ സമർപ്പിച്ചത്‌. ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ്‌ രാജിയെന്നാണ്‌ വിവരം.

also read:ഉത്തരാഖണ്ഡിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 356 കടന്നു

തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹം നേരത്തെ രാജിവച്ചിരുന്നു. രാജേന്ദർ ഉടൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ തെലങ്കാന യൂണിറ്റ് ചുമതലക്കാരനുമായ തരുൺ ചുഗ് അറിയിച്ചു.

ഭൂമി കൈയേറ്റം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് മെയ് രണ്ടിന്‌ രാജേന്ദറിനെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന്‌ രാജേന്ദറിനെതിരെ അന്വേഷണത്തിന്‌ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉത്തരവിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.