ETV Bharat / bharat

തെലങ്കാനയിൽ 48 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

ഓക്സിജനു വേണ്ടി വരും ദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ തടയുക ലക്ഷ്യം

COVID-19: Telangana to set up 48 oxygen generation plants  COVID-19  തെലങ്കാനയിൽ 48 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി  തെലങ്കാന  ഓക്സിജൻ പ്ലാന്‍റ്  കൊവിഡ്  തെലങ്കാന മുഖ്യമന്ത്രി  കെ.ചന്ദ്രശേഖർ റാവു
തെലങ്കാനയിൽ 48 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : May 18, 2021, 11:31 AM IST

ഹൈദരാബാദ്: കൊവിഡ് ചികിത്സക്കാവശ്യമായ 324 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സർക്കാർ ആശുപത്രികളിൽ 48 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു തിങ്കളാഴ്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഭാവിയിൽ ഓക്സിജന്‍ ക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താൻ ഹൈദരാബാദിൽ 100 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്‍റ് സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രഗതി ഭവനിൽ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ ഉന്നതതല അവലോകന യോഗത്തിൽ 20 ടൺ ശേഷിയുള്ള 11 ടാങ്കറുകൾ 10 ദിവസത്തിനകം കൈമാറാൻ ഓക്സിജൻ ഉത്പാദകരോട് ആവശ്യപ്പെട്ടു.

Also Read: രാജ്യത്ത് പുതിയതായി 2.63 ലക്ഷം കൊവിഡ് ബാധിതർ; 4,329 മരണം

ഓക്സിജനു വേണ്ടി വരും ദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികളിൽ പണം ചെലവാക്കുന്നതിന് പകരം സർക്കാർ ആശുപത്രികളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് സർക്കാർ ആശുപത്രികളിൽ 2253 ഓക്സിജൻ കിടക്കകൾ, 553 ഐസിയു കിടക്കകൾ, 4140 ജനറൽ കിടക്കകൾ എന്നിവ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബ്ലാക്ക് ഫംഗസ് രോഗം ചികിത്സിക്കുന്നതിനായി കോട്ടിയിലെ ഇഎൻ‌ടി ആശുപത്രി, സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രി, മെഡിക്കൽ കോളജ് ആശുപത്രികൾ എന്നിവിടങ്ങളിൽ ഉപകരണങ്ങളും ആവശ്യമായ മരുന്നുകളും ക്രമീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Also read: ഐഎംഎ മുൻ പ്രസിഡന്‍റ് പത്​​മശ്രീ ഡോ കെകെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു

ഇതുവരെ സംസ്ഥാനത്ത് 57, 30, 220 ഡോസുകൾ മാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂവെന്നും അതിൽ 58230 കോവാക്സിൻ, 128550 കൊവീഷീൽഡ് എന്നിവ സംസ്ഥാനത്ത് ലഭ്യമാണെന്നും അധികൃതർ യോഗത്തിൽ മുഖ്യമന്ത്രിയെ അറിയിച്ചു. മെഡിക്കൽ, ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് എത്ര തുക വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയാറാണെന്നും ജാഗ്ടിയാൽ, സംഗറെഡ്ഡി, കോതഗുഡെം, വനപാർത്തി, മഞ്ചേരിയൽ, മഹാബൂബാബാദ് എന്നിവിടങ്ങളിൽ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ തീരുമാനമെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.