ETV Bharat / bharat

വാക്സിന്‍ വിതരണം; ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തെലങ്കാനക്ക് അനുമതി

ഐ‌ഐ‌ടി കാൺ‌പൂരുമായി സഹകരിച്ചാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള കൊവിഡ് -19 വാക്സിൻ ഡെലിവറിയുടെ സാധ്യതാ പഠനം.

Telangana permitted to fly drones for experimental delivery of COVID vaccines Telangana permitted to fly drones drones COVID vaccines COVID vaccines വാക്സിന്‍ വിതരണം; ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തെലങ്കാനക്ക് അനുമതി വാക്സിന്‍ വിതരണം ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തെലങ്കാനക്ക് അനുമതി വാക്സിന്‍ തെലങ്കാന
വാക്സിന്‍ വിതരണം; ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തെലങ്കാനക്ക് അനുമതി
author img

By

Published : Apr 30, 2021, 10:31 PM IST

ഹൈദരാബാദ്: ഡ്രോണ്‍ വിന്യസിക്കുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും തെലങ്കാന സർക്കാരിന് അനുമതി നല്‍കി. കൊവിഡ് വാക്സിനുകൾ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിനാണ് അനുമതി. എല്ലാ വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന ഉപാധിയിലാണ് അനുമതി. വാക്സിനുകള്‍ ആവശ്യമുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും, ജനസംഖ്യ, രോഗബാധിതരുടെ തോത്, ഭൂമിശാസ്ത്രം മുതലായ അവസ്ഥകൾ വിലയിരുത്തുന്നതിനും ഡ്രോൺ ഉപയോഗം സഹായിക്കും.

ഈ മാസം ആദ്യം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) സമാനമായ അനുമതി നൽകിയിരുന്നു. ഐ‌ഐ‌ടി കാൺ‌പൂരുമായി സഹകരിച്ചാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള കൊവിഡ് -19 വാക്സിൻ ഡെലിവറിയുടെ സാധ്യതാ പഠനം. വേഗത്തിലുള്ള വാക്സിൻ ഡെലിവറിയുടെയും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയുടെയും ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ഈ അനുമതികൾ നൽകിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.