ETV Bharat / bharat

ലോക്ക്ഡൗണ്‍ ഇളവ്, കെ.സി.ആറിന് കോണ്‍ഗ്രസിന്‍റെ രൂക്ഷ വിമര്‍ശനം - തെലങ്കാന മുഖ്യമന്ത്രി കെസിആർ

സംസ്ഥാനത്തെ ലോക്ക്ഡൗൺ പൂർണമായി പിൻവലിച്ചതിന് എതിരെയാണ് കോൺഗ്രസ് രംഗത്ത് എത്തിയത്. ജനങ്ങൾക്ക് മാതൃകയാകേണ്ട മുഖ്യമന്ത്രി തന്നെ നിയമങ്ങൾ അവഗണിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

telengana government  telengana cm KCR  telengana lockdown  congress against telengana CM  തെലങ്കാന മുഖ്യമന്ത്രി  തെലങ്കാന മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്  തെലങ്കാന ലോക്ക്ഡൗൺ  തെലങ്കാന മുഖ്യമന്ത്രി കെസിആർ  തെലങ്കാന കോൺഗ്രസ്
ലോക്ക്ഡൗൺ ഇളവുകൾ; തെലങ്കാന മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്
author img

By

Published : Jun 24, 2021, 7:44 AM IST

ഹൈദരാബാദ്: തെലങ്കാനയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചതിനെതിരെ കോൺഗ്രസ് രംഗത്ത്. സർക്കാരിന്‍റെ നിരുത്തരവാദപരമായ തീരുമാനം ജനങ്ങളെ അപകടത്തിലാക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും ലോക്ക്ഡൗൺ പൂർണമായി പിൻവലിച്ചത് ജനങ്ങളെ വീണ്ടും അപകടത്തിലേക്ക് കൊണ്ടുപോകുമെന്ന് എഐസിസി വക്താവ് ദോസാജു ശ്രാവൺ പറഞ്ഞു.

"കെ ചന്ദ്രശേഖർ റാവുവിന്‍റെ നിരുത്തരവാദപരമായ തീരുമാനം ജനങ്ങളുടെ ജീവിതത്തെ അപകടത്തിലാക്കും. കൊവിഡ് മുൻകരുതലുകൾ തുടർന്ന് ആളുകളെ സംരക്ഷിക്കണം. കോടിക്കണക്കിന് ജീവൻ അപകടത്തിലാക്കുന്നതിന് പകരം നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ട് വരണം”അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു, ഇതിനെല്ലാം...

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങൾക്ക് മാതൃകയാകേണ്ട മുഖ്യമന്ത്രി തന്നെ ഇതെല്ലാം അവഗണിക്കുന്നു. മുഖ്യമന്ത്രി എങ്ങനെയാണ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുന്നത്? ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നത് ജനങ്ങളെ തെറ്റായി നയിക്കും. രാജ്യം കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ നട്ടം തിരിയുമ്പോൾ ഒരു മുഖ്യമന്ത്രി ഇങ്ങനെ പെരുമാറുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.

മുന്നറിയിപ്പ് അവഗണിക്കരുത്!

"ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, കൊവിഡ് മൂന്നാം തരംഗം എന്നിവയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോൾ പോലും മുഖ്യമന്ത്രി ഈ വസ്തുതകളെ ഒന്നും വകവയ്ക്കുന്നില്ല. തെലങ്കാന സർക്കാരിന്‍റെ അലംഭാവം കാരണം ജനങ്ങളുടെ ജീവനാണ് അപകടത്തിലാകുന്നത്. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്ന് കെസിആർ അറിഞ്ഞിരിക്കണമെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.

Also Read: ലോക്കഴിച്ച് തെലങ്കാന ; മെട്രോ സർവീസുകൾ ജൂൺ 21 മുതൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.