ETV Bharat / bharat

തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു - 493 പേർക്ക് കൊവിഡ്

493 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് നാല് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,680 ആയി.

Telangana Covid count  Telangana Covid count nears 500 mark  new coronavirus cases in Telangana  new covid cases in Telangana  surge in Covid cases  telangana covid cases  തെലങ്കാന  തെലങ്കാന കൊവിഡ്  493 പേർക്ക് കൊവിഡ്  ഗ്രേറ്റർ ഹൈദരാബാദ്
തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു
author img

By

Published : Mar 25, 2021, 6:26 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. 493 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത് . വൈറസ് ബാധിച്ച് നാല് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,680 ആയി. മരണനിരക്ക് 1.4 ശതമാനത്തിൽ നിന്ന് 0.55 ശതമാനമായി ഉയർന്നു. ബുധനാഴ്ച ഗ്രേറ്റർ ഹൈദരാബാദിൽ 138 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

മേഡൽ മൽക്കജ്ഗിരിയിൽ 42 പേർക്കും രംഗറെഡ്ഡിയിൽ 35 പേർക്കും രോഗം സ്ഥിരീകരിച്ചു. നിസാമാബാദിൽ 24, മഹാബൂബ് നഗർ 19, കരിംനഗർ 18, നൽഗൊണ്ട 18, നിർമ്മൽ 16, മഞ്ചേരിയൽ 14, ജഗ്തിയാൽ 12, വാറങ്കൽ അർബൻ 12 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ.

നിലവിൽ സംസ്ഥാനത്തെ സജീവ രോഗബാധിതരുടെ എണ്ണം 3,684 ആയി. ഇതിൽ 1,616 പേർ ഹോം ഐസോലേഷനിലാണ്. 157 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 2,99,427 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,464 സാമ്പിളുകൾ പരിശോധന നടത്തി. ഇതിൽ 48,913 സാമ്പിളുകൾ സർക്കാർ ലാബിലും ബാക്കി 7,551 സാമ്പിളുകൾ സ്വകാര്യ ലാബിലും പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 98,45,577 സാമ്പിളുകൾ പരിശോധന നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.