ETV Bharat / bharat

തെലങ്കാനയിൽ ലോക്ക്ഡൗൺ; മാർഗനിർദേശങ്ങൾ പുറത്തിറക്കി മന്ത്രിസഭ

author img

By

Published : May 11, 2021, 8:46 PM IST

Updated : May 11, 2021, 8:51 PM IST

ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി രാവിലെ ആറ് മുതൽ രാവിലെ 10 വരെ കടകൾ തുറക്കാൻ അനുവദിക്കും.

 Telangana cabinet meeting decisions Telangana lockdown തെലങ്കാനയിൽ ലോക്ക്ഡൗൺ lockdown in Telanga
തെലങ്കാനയിൽ ലോക്ക്ഡൗൺ; മാർഗനിർദേശങ്ങൾ പുറത്തിറക്കി മന്ത്രിസഭ

ഹൈദരാബാദ്: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മെയ് മാസം 12 മുതൽ പത്ത് ദിവസത്തേക്ക് തെലങ്കാനയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി രാവിലെ ആറ് മുതൽ രാവിലെ 10 വരെ കടകൾ തുറക്കാൻ അനുവദിക്കും. ലോക്ക്ഡൗൺ കർശനമായി ഏർപ്പെടുത്തുന്നതിനാൽ ഈ ദിവസങ്ങളിൽ നാല് മണിക്കൂർ മാത്രമേ എല്ലാ കടകളും തുറക്കുകയുള്ളൂ. ബാക്കി 20 മണിക്കൂറും അടച്ചിടണം. ഇതുകഴിഞ്ഞ് മെയ് 20ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ലോക്ക്ഡൗണിന്‍റെ സ്ഥിതി അവലോകനം ചെയ്ത ശേഷം ലോക്ക്ഡൗൺ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കും.

Also read: തെലങ്കാന ലോക്ക് ഡൗൺ : ഉപജീവനമാർഗം നഷ്‌ടമാക്കുമെന്ന് അസദുദ്ദീൻ ഒവൈസി

അതേസമയം, യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ ആഗോള ടെൻഡർ ക്ഷണിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കൊവിഡുമായി ബന്ധപ്പെട്ട മരുന്നുകൾ, ഓക്സിജൻ, റെംഡെസിവിർ പോലുള്ള മരുന്നുകൾ എന്നിവ സ്വകാര്യമേഖലയിലെ ആശുപത്രികൾക്കും സർക്കാർ ആശുപത്രികൾക്കും ലഭ്യമാക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

ലോക്ക് ഡൗൺ നിർദേശങ്ങൾ

  • കുടിവെള്ള വിതരണം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ തുടരും.
  • വൈദ്യുതി ഉൽപാദനം, വിതരണം, അനുബന്ധ സേവനങ്ങൾ എന്നിവയും തുടരും.
  • ദേശീയപാതകളിൽ ഗതാഗതം അനുവദിക്കും.
  • ദേശീയപാതകളിൽ പെട്രോൾ, ഡീസൽ പമ്പുകൾ തുറക്കും.
  • മാധ്യമങ്ങളെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
  • സർക്കാർ ഓഫീസുകൾക്ക് 33 ശതമാനം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാം
  • ബാങ്കുകളും എടിഎമ്മുകളും പ്രവർത്തിക്കും.
  • മുൻകൂർ അനുമതി ലഭിച്ച വിവാഹത്തിന് 40 അംഗങ്ങളെ മാത്രമേ അനുവദിക്കൂ
  • ശവസംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേരെ അനുവദിക്കും
  • തെലങ്കാന സംസ്ഥാന അതിർത്തിയിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.
  • ആർ‌ടി‌സി, മെട്രോ തുടങ്ങിയ പൊതുഗതാഗതമാർഗങ്ങൾ രാവിലെ ആറ് മുതൽ 10 വരെ പ്രവർത്തിക്കും
  • റേഷൻ കടകളും രാവിലെ ആറ് മുതൽ 10 വരെ തുറന്നിരിക്കും
  • എൽ‌പി‌ജി വിതരണം പതിവുപോലെ തുടരും
  • സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ, ക്ലബ്ബുകൾ, ജിമ്മുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, സ്പോർട്സ് സ്റ്റേഡിയം എന്നിവ അടഞ്ഞുകിടക്കും.

Last Updated : May 11, 2021, 8:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.