തിരുപ്പത്തൂർ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ സൗജന്യ സാരി വിതരണ സ്ഥലത്ത് തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. പത്തിലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. സാരി വിതരണ സ്ഥലത്ത് ടോക്കൺ വാങ്ങാനുള്ള തിരക്കിനിടെയാണ് അപകടമുണ്ടായത്.
തൈപ്പൂയ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ അയ്യപ്പൻ എന്നയാൾ നടത്തിയ സൗജന്യ സാരി വിതരണ സ്ഥലത്താണ് അപകടമുണ്ടായത്. വാണിയമ്പാടി മാർക്കറ്റ് ഗ്രൗണ്ടിലാണ് സൗജന്യ വിതരണം നടന്നത്. അഞ്ഞൂറോളം പേരാണ് സൗജന്യമായി മുണ്ടും സാരിയും വിതരണം ചെയ്യുന്ന സ്ഥലത്ത് ടോക്കൺ വാങ്ങാനായി എത്തിയതെന്നാണ് വിവരം.
തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ വാണിയമ്പാടി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.