ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മേലൂർ എഐഎഡിഎംകെ സ്ഥാനാർഥി പെരിയപുല്ല സെൽവത്തിനെതിരെ കേസ്. തമിഴ്നാട് മേലൂർ മണ്ഡലത്തിലെ മുസ്ലീം പള്ളിയിൽ പ്രചാരണം നടത്തിയതിനാണ് പെരിയപുല്ല സെൽവത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായി നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മെയ് രണ്ടിനാണ് നടക്കുന്നത്. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസ്- ഡിഎംകെ, ബിജെപി- എഐഎഡിഎംകെ സഖ്യമാണ് പ്രധാനമായും തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്.
പള്ളിക്കകത്ത് പ്രചാരണം: എഐഎഡിഎംകെ സ്ഥാനാർഥിക്കെതിരെ കേസ്
മേലൂർ മണ്ഡലം എഐഎഡിഎംകെ സ്ഥാനാർഥി പെരിയപുല്ല സെൽവത്തിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.