മധുര: മാട്ടുപ്പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിൽ നടക്കുന്ന പാലമേട്ട് ജെല്ലിക്കെട്ടിനിടെ ഒരു മരണം. കാളയുടെ കുത്തേറ്റ് അനിരുദ്ധ് എന്നയാളാണ് മരിച്ചത്. മത്സരത്തിനിടെ കാളയുടെ കുത്തേറ്റ അനിരുദ്ധിനെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചുു.

1,000 ലധികം കാളകളും കാളയെ മെരുക്കുന്നതിനായി 335 പേരുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ റൗണ്ടിലും 25 കളിക്കാരുണ്ട്, ഓരോ 45 മിനിറ്റിലും ഒരു റൗണ്ട് കളിക്കും. മത്സരത്തിന്‍റെ ആദ്യ റൗണ്ടിൽ ഏഴ് കാളകളെ മെരുക്കി രാജ ഒന്നാം സ്ഥാനം നേടി.
61 പേർക്ക് പരിക്ക്: മധുര അവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് 61 പേർക്ക് പരിക്കേറ്റു. 17 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികത്സയിലാണ്.
പരിക്കേറ്റവരിൽ ഒമ്പത് കാണികളുമുണ്ട്. 11 റൗണ്ടുകളിലായി 737 കാളകളെയാണ് ഇവിടെ കളത്തിലിറക്കിവിട്ടത്. 300 കാളപിടിയന്‍മാരും രംഗത്തിറങ്ങി.
മത്സരം സുരക്ഷ മുൻകരുതലോടെ: കാളകളെ മെരുക്കുന്നവരുടെ സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്നവർക്ക് പരിക്കേറ്റാൽ അടിയന്തര വൈദ്യസഹായം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മധുര ജില്ല കലക്‌ടർ പറഞ്ഞു.
160 ഡോക്‌ടർമാർ, ആറ് മൊബൈല്‍ ആംബുലന്‍സ് യൂണിറ്റുകള്‍, 60 മൃഗഡോക്‌ര്‍മാര്‍ എന്നിവരെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ 1500 പൊലീസുകാരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.