ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്ളസ് ടു പൊതുപരീക്ഷ റദ്ദാക്കി തമിഴ്‌നാട്. ശനിയാഴ്ച വൈകീട്ടാണ് തമിഴ്‌നാട് സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
ALSO READ: കർണാടകയിൽ ഫംഗസ് രോഗബാ സ്ഥിരീകരിച്ചത് 1,784 പേർക്ക്
ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും ഹാജറിന്‍റെയും അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി മാര്‍ക്ക് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്ളസ് ടു പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കുന്ന നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകൾ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.