ETV Bharat / bharat

ഗുളികയുടെ സ്ട്രിപ്പ് മാതൃകയില്‍ കല്യാണക്കത്ത്, തമിഴ്‌'നാടാകെ' വൈറല്‍ - തിരുവണ്ണാമല

തിരുവണ്ണാമലൈ ജില്ലയിൽ നിന്നുള്ള ഏഴിലരശന്‍റേയും വില്ലുപുരം ജില്ലക്കാരി വസന്തകുമാരിയുടെയും ക്ഷണക്കത്താണ് ഇന്‍റര്‍നെറ്റില്‍ വൈറലായത്. അതേസമയം ഇങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഗുളികയുടെ സ്ട്രീപ്പ് മാതൃകയില്‍ കല്ല്യാണക്കത്ത്.
ഗുളികയുടെ സ്ട്രീപ്പ് മാതൃകയില്‍ കല്ല്യാണക്കത്ത്
author img

By

Published : Aug 20, 2022, 6:51 AM IST

തിരുവണ്ണാമലൈ: വധുവും വരനും മെഡിക്കല്‍ രംഗത്തുള്ളവര്‍, വിവാഹം സെപ്തംബര്‍ അഞ്ചിന്, ക്ഷണക്കത്ത് അടിച്ചതാകട്ടെ ഗുളികയുടെ സ്ട്രിപ്പ് മാതൃകയിലും. തിരുവണ്ണാമലൈ ജില്ലക്കാരന്‍ ഏഴിലരശന്‍റെയും വില്ലുപുരം ജില്ലക്കാരി വസന്തകുമാരിയുടെയും ക്ഷണക്കത്താണ് വൈറലായത്. അതേസമയം ഇങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ക്ഷണക്കത്ത് ഇന്‍റര്‍നെറ്റില്‍ വൈറലാണ്. ലക്ഷകണക്കിന് പേരാണ് ഇരുവരുടെയും കല്യാണക്കത്ത് ഷെയര്‍ ചെയ്യുന്നത്.

ഏഴിലരശന്‍ ഫാര്‍മസിസ്റ്റായും, വസന്തകുമാരി നഴ്‌സായും ജോലി ചെയ്യുകയാണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹ ക്ഷണക്കത്തുകള്‍ പാസ്‌പോർട്ട്, റേഷൻ കാർഡ് അടക്കമുള്ള മാതൃകകളില്‍ അടിക്കുന്നത് അടുത്തിടെ വൈറലായിരുന്നു. ടാബ്‌ലെറ്റിന്‍റെ വിശദാംശങ്ങൾ ഉള്ളിടത്ത് എഴിലരശന്‍റെയും വസന്തകുമാരിയുടെയും വിദ്യാഭ്യാസ വിവരങ്ങളും രക്ഷകര്‍ത്താക്കളുടെ വിലാസവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുളികയുടെ സ്ട്രീപ്പ് മാതൃകയില്‍ കല്ല്യാണക്കത്ത്.
ഗുളികയുടെ സ്ട്രീപ്പ് മാതൃകയില്‍ കല്ല്യാണക്കത്ത്

സാധാരണയായി ഗുളിക കാർഡിൽ ഒരു മുന്നറിയിപ്പ് ഉണ്ടാകാറുണ്ട്. ഇതിന്‍റെ സ്ഥാനത്ത് അവർ വിവാഹ ദിവസത്തിന്‍റെയും വിവാഹ സമയത്തിന്‍റെയും വിശദാംശങ്ങളും ചേര്‍ത്തു. നിർമാണ വിശദാംശങ്ങളുടെ സ്ഥാനത്ത് കല്യാണമണ്ഡപത്തിന്‍റെ വിലാസമാണുള്ളത്.

Also Read: Vicky Kaushal Katrina Kaif wedding invitation : വിക്കി കൗശല്‍ കത്രീന കെയ്‌ഫ് വിവാഹ ക്ഷണക്കത്ത് വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.