ഗോലാഘട്ട്: അസമില്‍ ആടിനെ ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 45 കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി ഡെർഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സഞ്ജയ് ദാസാണ് കൊല്ലപ്പെട്ടത്.
രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Also Read: മദ്യപരിശോധന നടത്തണമെന്ന് പൊലീസ്, അസഭ്യ വര്‍ഷവുമായി യുവതി ; ദൃശ്യങ്ങള്‍
ആക്രമണത്തെത്തുടർന്ന് അദ്ദേഹത്തെ ആദ്യം ഡെർഗാവ് സിവിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പിന്നീട് ജോർഹട്ട് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ഞായറാഴ്ച മരിച്ചു.
പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. കുറ്റവാളികളിലൊരാളുടെ ആടിനെ കാണാതാവുകയും ദാസ് അതിനെ മോഷ്ടിച്ചതായി സംശയിക്കുകയും ചെയ്തിരുന്നു.
ആടിന്റെ ഉടമയും സുഹൃത്തുക്കളും ചേർന്ന് ദാസിനെ മർദ്ദിച്ചു. ഇതാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമസഭയില്‍ ബില്‍ പാസാക്കാന്‍ അസം സര്‍ക്കാര്‍ ആലോചിക്കുന്നതിന് ഇടയിലാണ് സംഭവം.