സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. പണ്ഡേസര പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന, ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകളാണ് ഇര. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഫാക്‌ടറിക്ക് സമീപമാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
താമസസ്ഥലത്ത് ദീപാവലി ദിനം രാത്രിയില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു. അജ്ഞാതന്‍ കുട്ടിയെ തട്ടിയെടുക്കുകയും തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയും ചെയ്‌തു. തുടര്‍ന്ന്, പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: ലഖിംപൂർ ഖേരി: വീണ്ടും അസംതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി
തിങ്കളാഴ്ച ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എഫ് ഡിവിഷൻ, അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ ജെ.കെ പാണ്ഡ്യയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. പ്രതിയ്‌ക്കെതിരെ പൊലീസ്, ഇന്ത്യൻ ശിക്ഷാനിയമം 302 കൊലപാതകം, 363 തട്ടിക്കൊണ്ടുപോകൽ, പോക്‌സോ എന്നിവ പ്രകാരം കേസെടുത്തു.