ETV Bharat / bharat

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയാക്കണമെന്ന് സുപ്രീം കോടതി - റൂള്‍ ഓഫ് കര്‍വിനെ കുറിച്ച് കേരളം

റൂള്‍ ഓഫ് കര്‍വിനെ കുറിച്ച് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

mullaperiyar dam -  mullaperiyar water-level  Supreme-court-on mullaperiyar dam  മുല്ലപ്പെരിയാര്‍ വിഷയം  മുല്ലപ്പെരിയാറിലെ ജലനിരപ്പ്  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി  മുല്ലപ്പരിയാര്‍ സുപ്രീം കോടതയില്‍  മുല്ലപ്പെരിയാര്‍ ഡാം വാര്‍ത്ത  mullaperiyar dam  റൂള്‍ ഓഫ് കര്‍വിനെ കുറിച്ച് കേരളം  റൂള്‍ ഓഫ് കര്‍വ്
Mullaperiyar Dam Issue; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയാക്കണം: സുപ്രീം കോടതി
author img

By

Published : Oct 28, 2021, 3:49 PM IST

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 139.5 അടിയായി നിജപ്പെടുത്തണമെന്ന് സുപ്രീം കോടതി. റൂള്‍ ഓഫ് കര്‍വിനെ കുറിച്ച് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

റൂള്‍ ഓഫ് കര്‍വ് തര്‍ക്കത്തില്‍ നവംബര്‍ ഒമ്പതിനകം കേരളം വിശദമായ സത്യവാങ്മൂലം നല്‍കണം. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Also Read: Kerala Rain update; തെക്കന്‍ കേരളത്തില്‍ നാളെ അതിതീവ്രമഴയ്ക്ക് സാധ്യത

മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജലനിരപ്പ് കുറച്ചത്. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ സമിതി നിരീക്ഷിക്കുകയും മണിക്കൂറിടവിട്ട് വിശകലനം ചെയ്യുകയും വേണം.

ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.