ETV Bharat / bharat

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 25 ലക്ഷം രൂപയുടെ ബൈക്ക് കത്തിനശിച്ചു - kolhapur

മഹാരാഷ്‌ട്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

A two wheeler worth 25 lakhs burnt down in Kolhapur  ബൈക്ക് കത്തിനശിച്ചു  കോലാപൂരിൽ ബൈക്ക് കത്തിനശിച്ചു  മഹാരാഷ്‌ട്ര വാര്‍ത്തകള്‍  പൊലീസ് അന്വേഷണം  മുംബൈ വാര്‍ത്തകള്‍  കവാസാക്കി നിഞ്ച ZX10R  സൂപ്പര്‍ ബൈക്ക്
കോലാപൂരിൽ 25 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് കത്തിനശിച്ചു
author img

By

Published : Nov 11, 2022, 5:52 PM IST

മുംബൈ : മഹാരാഷ്‌ട്രയിലെ കോലാപ്പൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 25 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് കത്തിനശിച്ചു. കോലാപ്പൂരിലെ കലംബ സ്വദേശി രാജേഷ് ചൗഗ്ലെ എന്നയാളുടെ കവാസാക്കി നിഞ്ച ZX 10R ബൈക്കാണ് അഗ്‌നിക്കിരയായത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം.

ബൈക്കില്‍ നിന്നുള്ള തീ സമീപത്ത് നിര്‍ത്തിയിട്ട മറ്റൊരു കാറിലേയ്ക്കും പടര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബൈക്കിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. ആരെങ്കിലും ബൈക്കിന് തീ കൊളുത്തിയതാണോയെന്ന് സംശയമുണ്ട്.

അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം

കഴിഞ്ഞ ദീപാവലിക്കാണ് ചൗഗ്ലെ ആഡംബര ബൈക്ക് വാങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.