ETV Bharat / bharat

'ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് സണ്ണി ലിയോൺ'; വൈറലായി തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവ ബാനർ - കളരൂർ മാരിയമ്മൻ ക്ഷേത്രം കുടമുളുക്ക് ഉത്സവം

കളരൂർ ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രം കുടമുളുക്ക് ഉത്സവം പ്രമാണിച്ച് സ്ഥാപിച്ച ബാനറിലാണ് സണ്ണി ലിയോണിന്‍റെ ചിത്രം.

Sunny leone banner in temple festival  Tamil Nadu Kalarur festival  സണ്ണി ലിയോൺ ബാനർ  കളരൂർ മാരിയമ്മൻ ക്ഷേത്രം കുടമുളുക്ക് ഉത്സവം  തമിഴ്നാട് ഉത്സവം
'ധ്യാനനിമഗ്നയായി' ആരാധകരെ അനുഗ്രഹിക്കുന്ന സണ്ണി ലിയോൺ; വൈറലായി തമിഴ്നാട് ക്ഷേത്രോത്സവ ബാനർ
author img

By

Published : Dec 1, 2021, 9:49 AM IST

Updated : Dec 1, 2021, 9:59 AM IST

തിരുപ്പട്ടൂർ: തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാനറിൽ നടി സണ്ണി ലിയോണിന്‍റെ ചിത്രം പ്രദർശിപ്പിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ. തിരുപ്പട്ടൂരിന് സമീപം കളരൂർ ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രം കുടമുളുക്ക് ഉത്സവം പ്രമാണിച്ച് സ്ഥാപിച്ച ബാനറിലാണ് സണ്ണി ലിയോണിന്‍റെ ചിത്രമുള്ളത്.

മംഗളസംഗീതം, ഗണേശപൂജ, വാസ്തുശാന്തി, ദീപാരാധന, കുടമുളുക്ക്, തിരുക്കല്യാണം, സൗജന്യ ഭക്ഷണം തുടങ്ങി പുലർച്ചെ മുതൽ സന്ധ്യ വരെ വൈവിധ്യമാർന്ന കലാപരിപാടികളാണ് ഉത്സവത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്നത്.

'ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് സണ്ണി ലിയോൺ'; വൈറലായി തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവ ബാനർ

ALSO READ: കോയമ്പത്തൂരിൽ 86 കിലോഗ്രാം ഭാരമുള്ള ഭീമൻ മത്സ്യം

അടുത്ത കാലത്താണ് അമ്മൻ ക്ഷേത്രോത്സവം വിപുലീകരിച്ചത്. ഇതിന്‍റെ ഭാഗമായി ഉത്സവത്തിൽ പങ്കെടുക്കുന്ന ഭക്തരും യുവാക്കളും തങ്ങളുടെ ഇഷ്ടദൈവങ്ങൾക്കായി സ്ഥാപിക്കുന്ന ബാനറുകളിൽ പാർട്ടി നേതാക്കളുടെയും അഭിനേതാക്കളുടെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി.

അത്തരത്തിൽ സ്ഥാപിച്ച ബാനറിലാണ് ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ചിത്രവും കൗതുകമായത്. 'ധ്യാനനിമഗ്നയായി' ഇരിക്കുന്ന സണ്ണി ലിയോണിന്‍റെ ചിത്രത്തിന് ചുറ്റും പത്തിലധികം ചെറുപ്പക്കാരുടെ ഫോട്ടോകളും ചേർത്തുവച്ചതാണ് ബാനർ.

സണ്ണി ലിയോൺ തന്‍റെ ആരാധകരെ അനുഗ്രഹിക്കുന്നതായി ഒറ്റനോട്ടത്തിൽ തോന്നാം. ഏതായാലും ബാനർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Last Updated : Dec 1, 2021, 9:59 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.