ചെന്നൈ: ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച നടന്‍ രജനികാന്തിന് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ മണല്‍ശില്‍പ്പമൊരുക്കി പ്രശസ്ത കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക്. പുരി ബീച്ചിലാണ് രജനികാന്തിന്‍റെ രൂപമൊരുക്കിയത്. 50 വര്‍ഷത്തോളമായി ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 70കാരനായ രജനിക്ക് പുരസ്കാരം. 1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനിയുടെ സിനിമാപ്രവേശം. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. നിലവില്‍ അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ് താരം.
ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം : രജനികാന്തിന്‍റെ മണല്‍ശില്‍പ്പമൊരുക്കി സുദര്‍ശന്‍ - രജനീകാന്ത്
രജനികാന്തിനെ മണലില്‍ തീര്‍ത്ത് സുദര്‍ശന്‍ പട്‌നായിക്.