ബെംഗളുരു: നഗരത്തിലെ സഞ്‌ജയ് നഗർ ബസ് സ്റ്റോപ്പ് നടപ്പാതയിൽ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. വിദ്യാർഥിയുടെ തലയിൽ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്‌ച രാവിലെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
സദാശിവ നഗർ പൊലീസും ഡിസിപിയും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആൺകുട്ടി വെടിയുതിർത്ത് ആത്മഹത്യ ചെയ്‌തതാണോ, കൊലപാതകമാണോ എന്നത് സംബന്ധിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.വിദ്യാർഥിയുടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു.
മിലിട്ടറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയായിരുന്നു രാഹുൽ ബന്ധാരി. ആർടി നഗർ സ്വദേശിയാണ് 17കാരൻ. പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനം സ്‌കോർ നേടിയ വിദ്യാർഥിക്ക് വീട്ടിൽ നിന്നും ഒരു തരത്തിലുള്ള സമ്മർദവും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ALSO READ: ഷോർട്‌സ് ധരിച്ചെത്തിയ വിദ്യാർഥി പരീക്ഷ ഹാളിന് പുറത്ത് കാത്തുനിന്നത് മണിക്കൂറുകൾ