ETV Bharat / bharat

രാജ്യത്ത് വിദ്യാർഥികൾ ആദ്യമായി നിർമിക്കുന്ന സാറ്റലൈറ്റിന് നടൻ പുനീത് രാജ്‌കുമാറിന്‍റെ പേര്

20 സ്‌കൂളുകളിലെ 100 വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഐഎസ്‌ആർഒയുടെ സഹായത്തോടെയാണ് സ്റ്റുഡന്‍റ്സ് സാറ്റലൈറ്റ് പ്രോജക്‌ട് നടപ്പാക്കുന്നത്.

Satellite to be launched in late actor Puneeth Rajkumar's name  Puneeth Rajkumar  Student Satellite bengaluru  വിദ്യാർഥികൾ നിർമിക്കുന്ന സാറ്റലൈറ്റ്  പുനീത് രാജ്‌കുമാർ
രാജ്യത്ത് ആദ്യമായി വിദ്യാർഥികൾ നിർമിക്കുന്ന സാറ്റലൈറ്റ്; അന്തരിച്ച നടൻ പുനീത് രാജ്‌കുമാറിന്‍റെ പേര് നൽകും
author img

By

Published : Feb 28, 2022, 8:55 PM IST

ബെംഗളുരു: രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി സർക്കാർ സ്‌കൂൾ കുട്ടികൾ നിർമിക്കാൻ പോകുന്ന സാറ്റലൈറ്റിന് അന്തരിച്ച കന്നട നടൻ പുനീത് രാജ്‌കുമാറിന്‍റെ പേര് നൽകും. ദേശീയ ശാസ്‌ത്ര ദിനത്തോടനുബന്ധിച്ച് ബെംഗളുരുവിലെ മല്ലേശ്വരത്ത് സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി അശ്വത് നാരായണയാണ് സാറ്റലൈറ്റിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 20 സ്‌കൂളുകളിലെ 100 വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഐഎസ്‌ആർഒയുടെ സഹായത്തോടെയാണ് സ്റ്റുഡന്‍റ്സ് സാറ്റലൈറ്റ് പ്രോജക്‌ട് നടപ്പാക്കുന്നത്.

ശാസ്‌ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മത്സരത്തിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. പുനീത് കുട്ടികളെയും കുട്ടികൾ പുനീതിനെയും സ്നേഹിച്ചിരുന്നതിനാലാണ് വിദ്യാർഥികൾ നിർമിക്കുന്ന ഉപഗ്രഹ വിക്ഷേപണ പദ്ധതിക്ക് അദ്ദേഹത്തിന്‍റെ പേര് നൽകാനുള്ള തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

1.90 കോടി രൂപയാണ് പദ്ധതി ചെലവ്. സാധാരണ 60 കിലോഗ്രാം ഉപഗ്രഹം നിർമിക്കാൻ 50-60 കോടി രൂപ ആവശ്യമാണെന്നും വിദ്യാർഥികളുടെ ഉപഗ്രഹം ഒന്നര കിലോ ആയി ചുരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ യുവജനങ്ങളെ സജ്ജരാക്കേണ്ടതുണ്ട്. നമുക്കറിയാത്ത നൂറുകണക്കിന് കാര്യങ്ങൾ വിദ്യാർഥികൾ കാണിച്ചുതരും. കർണാടക ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ പ്രശസ്‌തി നേടുകയാണെന്നും സദാനന്ദ ഗൗഡ പരിപാടിയിൽ പറഞ്ഞു.

Also Read: യുക്രൈന് സഹായവുമായി ഇന്ത്യ, മരുന്ന് കയറ്റി അയക്കും; മാള്‍ഡോവ വഴി രക്ഷാദൗത്യം ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.