ETV Bharat / bharat

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി - എംബിഎ വിദ്യാര്‍ഥി മെട്രോ സ്റ്റേഷന്‍ മരണം

മെട്രോ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു

esi metro station suicide latest  hyderabad metro station woman death  woman jumps from esi metro station  ഹൈദരാബാദ് മെട്രോ സ്റ്റേഷന്‍ വിദ്യാര്‍ഥി ആത്മഹത്യ  എംബിഎ വിദ്യാര്‍ഥി മെട്രോ സ്റ്റേഷന്‍ മരണം  ഇഎസ്‌ഐ മെട്രോ സ്റ്റേഷന്‍ വിദ്യാര്‍ഥി ആത്മഹത്യ
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി
author img

By

Published : Apr 6, 2022, 11:46 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ എംബിഎ വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. ഹൈദരാബാദിലെ എസ്‌ആര്‍ നഗര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഇഎസ്‌ഐ മെട്രോ സ്റ്റേഷനിലാണ് സംഭവം. എസ്ആര്‍ നഗര്‍ സ്വദേശിയായ 22കാരിയാണ് ആത്മഹത്യ ചെയ്‌തത്.

വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് താഴേക്ക് ചാടുന്നതിന്‍റെ ദൃശ്യം

ചൊവ്വാഴ്‌ച വൈകിട്ട് 5.30നാണ് ദാരുണമായ സംഭവം. ഇഎസ്‌ഐ മെട്രോ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യ ചെയ്‌തതെന്നാണ് വിവരം. അതേസമയം, ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സ്റ്റേഷനുകളില്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് മെട്രോ എംഡി എന്‍വിഎസ് റെഡ്ഡി പറഞ്ഞു.

Also read: അയല്‍വാസികളായ യുവാക്കള്‍ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.