ന്യൂഡൽഹി : ലോട്ടറി നികുതി കേസിൽ കേരളത്തിന് ജയം. സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയ കേരളത്തിന്‍റെ നടപടി സുപ്രീം കോടതി ശരിവച്ചു. ചൂതാട്ടത്തിന്‍റെ പരിധിയിൽ ലോട്ടറി വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
ജസ്റ്റിസ് എം.ആർ ഷാ, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വിധി. പേപ്പർ ലോട്ടറി നിയമ പ്രകാരം പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന കേരള ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്‌ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്‌തതോടെയാണ് 2005ൽ കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്.
ALSO READ ജലവിതരണമല്ല, മുല്ലപ്പെരിയാറിൽ എത്ര വെള്ളം കൊള്ളുമെന്നതാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി
എന്നാൽ ഇതിനെതിരെ സിക്കിം സർക്കാർ 2008ൽ കേരള ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. തുടർന്ന്, ലോട്ടറി കേന്ദ്ര വിഷയം ആയതിനാൽ സംസ്ഥാന നിയമസഭയ്ക്ക് നികുതി ചുമത്തി നിയമം നിയമം പാസാക്കാൻ കഴിയില്ലന്ന് കോടതി വ്യക്തമാക്കി. പിരിച്ച തുക തിരികെ നൽകണമെന്നും ഹൈക്കോടതി വിധിച്ചു.
ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. 250 കോടിയോളം രൂപയാണ് നികുതിയായി സർക്കാർ പിരിച്ചത്.