ETV Bharat / bharat

അമിത വേഗത്തിലെത്തിയ വാന്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു; 3 കുട്ടികളടക്കം 5 മരണം

Five death in Telangana Accident: തെലങ്കാനയിലെ ദേശീയപാത 44ല്‍ അമിത വേഗം കവര്‍ന്നത് അഞ്ച് ജീവനുകള്‍. വാന്‍ കത്തിച്ച് രോഷാകുലരായ നാട്ടുകാര്‍.

road accident  Mehbub nagar  മെഹബൂബ് നഗര്‍ അപകടം  അഞ്ച് മരണം
accident in Telengana
author img

By ETV Bharat Kerala Team

Published : Jan 6, 2024, 12:17 PM IST

മെഹബൂബ്‌നഗര്‍ (തെലങ്കാന) : അമിതവേഗത്തിലെത്തിയ വാന്‍ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനത്തിലും ഇടിച്ച് മൂന്ന് കുട്ടികള്‍ അടക്കം അഞ്ച്പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് (Accident in Telangana). മെഹബൂബ് നഗര്‍ ജില്ലയിലെ ബാലനഗറിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്‌ച വൈകിട്ട് ദേശീയ പാത 44ലാണ് അപകടമുണ്ടായത്.

അപകടമുണ്ടാക്കിയ വാന്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. രോഷാകുലരായ നാട്ടുകാര്‍ വാനിന് തീകൊളുത്തി. തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുമുണ്ടായി. സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

ജട്‌ചര്‍ല റൂറല്‍ പൊലീസ് സ്റ്റേഷനിലെ സിഐ ജമുലപ്പ, മെഹബൂബ്‌നഗര്‍ ഡിഎസ്‌പി മഹേഷ്, മറ്റ് പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞതായി മെഹബൂബ്‌നഗര്‍ ഡിഎസ്‌പി മഹേഷ് അറിയിച്ചു. പാട്‌ലവത് പന്നി (65), ജുന്നു (രണ്ട്), മോക്ഷിത (എട്ട്), സുനിത (32), ജസ്വന്ത് (10) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൗനിക (17), ഭദര്‍ സിങ് (25) എന്നിവരെ ആദ്യം മെഹബൂബ്‌ നഗര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലവഷളായതിനെ തുടര്‍ന്ന് ഹൈദരാബാദിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്‌ച വൈകിട്ട് 5.50ഓടെ ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ കാത്ത് കിടക്കുകയായിരുന്നു ഓട്ടോറിക്ഷ. യാത്രക്കാര്‍ ഇതിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ നിയന്ത്രണം വിട്ടെത്തിയ വാന്‍ ഓട്ടോയിലിടിച്ചു. പിന്നാലെ വാന്‍ ഒരു ഇരുചക്രവാഹനത്തിലും ഇടിച്ചു.

വാനിന്‍റെ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ പ്രതിഷേധം ആരംഭിച്ചു. അവര്‍ വാന്‍ അഗ്നിക്കിരയാക്കുകയും ചെയ്‌തു. തീയണയ്ക്കാന്‍ അഗ്നിശമന സേനയെത്തിയതും പ്രതിഷേധവും കാരണം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ക്കായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അസമില്‍ അപകടം : അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഗോലാഘട്ടിലെ ബലിജനില്‍ ജനുവരി മൂന്നിന് രാവിലെയാണ് അപകടം. കമര്‍ബന്ധനില്‍ നിന്നും തിലിങ്ക മന്ദിരിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു (Assam Accident).

അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ മൃതദേഹം ഡെറാഗോണിലെ സിഎച്ച്‌സിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് (Assam Bus Truck Collision).

Also Read: കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ 12 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഗോലാഘട്ട് എസ്‌പി രാജന്‍ സിങ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എസ്‌പി വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ 30 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജോര്‍ഹട്ട് മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്‌ടര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.