ന്യൂഡല്‍ഹി: അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ട്രപതിയായി സ്ഥാനമേറ്റ സാഹചര്യത്തില്‍ ജനങ്ങൾ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ സാധിച്ചതായി രാം നാഥ് കോവിന്ദ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും തനിക്ക് പൂര്‍ണ പിന്തുണയും സഹകരണവും ലഭിച്ചുവെന്നും രാം നാഥ് കോവിന്ദ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ കാലഘട്ടമാക്കി മാറ്റാന്‍ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
-
I firmly believe that our country is getting equipped to make the 21st century, the century of India. pic.twitter.com/hkDnq0WwQI
— President of India (@rashtrapatibhvn) July 24, 2022 " class="align-text-top noRightClick twitterSection" data="
">I firmly believe that our country is getting equipped to make the 21st century, the century of India. pic.twitter.com/hkDnq0WwQI
— President of India (@rashtrapatibhvn) July 24, 2022I firmly believe that our country is getting equipped to make the 21st century, the century of India. pic.twitter.com/hkDnq0WwQI
— President of India (@rashtrapatibhvn) July 24, 2022
ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ എല്ലാ പൗരന്മാരും പരിശ്രമിക്കുമ്പോള്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാണ്. വിദ്യാഭ്യാസം പ്രധാനമാണ്, യുവജനങ്ങളെ അവരുടെ പൈതൃകവുമായി ബന്ധപ്പെടാനും അവരുടെ മേഖലകളില്‍ വിജയിക്കാനും ദേശീയ വിദ്യാഭ്യാസ നയം സഹായിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. തന്‍റെ അഞ്ചു വര്‍ഷത്തില്‍ ഉത്തരവാദിത്തങ്ങള്‍ പരമാവധി നിര്‍വഹിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ഭീഷണിയെക്കുറിച്ച് പ്രത്യേക പരാമർശം നടത്തിയ രാഷ്ട്രപതി, ഭാവി തലമുറയ്ക്കായി ഇത് പരിപാലിക്കാൻ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു. കാലാവധി പൂര്‍ത്തിയാക്കി രാം നാഥ് കോവിന്ദ് ഇന്ന് രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞു. കെ.ആര്‍ നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ദലിത് നേതാവാണ് രാം നാഥ് കോവിന്ദ്.
മുന്‍ ബിഹാര്‍ ഗവര്‍ണറായിരുന്ന അദ്ദേഹം കാണ്‍പൂര്‍ സ്വദേശിയാണ്. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു രാജ്യത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും.